ഡിസംബര്‍ മാസം നിങ്ങള്‍ക്ക്.....
ചില മോഹങ്ങള്‍ പൂവണിയും. ഇഷ്ടമുളള സ്ഥലത്തേക്ക് മാറ്റം കിട്ടും. ഭര്‍ത്താവിന് അധികാരവും ആദരവും ലഭിക്കുന്ന ജോലി കിട്ടും. ആദ്ധ്യാത്മിക ഉണര്‍വ്വും ഉന്മേഷവും ലഭിക്കും. ഇരട്ടകുട്ടികള്‍ ജനിക്കും. തെക്ക് പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് ദൂരയാത്ര നടത്തും. അപ്രതീക്ഷിതമായി കുടുംബ ഷെയര്‍ ലഭിക്കും. ഭാരിച്ച ചില ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. കൂടുതല്‍ പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരം ലഭിക്കും. 1,3,4,7,16,25,27,28 തീയതികള്‍ നല്ളത്. കോപം അടക്കുക. നാക്ക് ശത്രുക്കളെ സൃഷ്ടിക്കും. 2,8,9,15,17,26 തീയതികള്‍ ചെറിയ അസ്വസ്ഥത ഉണ്ടാകും. പൂയം, അവിട്ടം, പൂരാടം, തിരുവോണം, മകം, തിരുവാതിര നക്ഷത്രക്കാര്‍ സഹായിക്കും. രോഹിണി, ചതയം, മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെ നല്ള സമയം. മാസം തോറും ശ്രീ പരമേശ്വരനെ വന്ദിക്കുക മൃത്യുഞ്ജയ പുഷ്പാഞ്ജലി ജലധാര പിന്‍വിളക്ക് ഇവ നടത്തുക. അപ്പു, സിതാര, മോഹന്‍, ഷാജഹാന്, ഷീബ, രാജന് എന്നീ പേരുകളുളള വ്യക്തികളെ പരിചയപെ്പടും. വീടുപണി തുടുങ്ങും. ചില അടുത്ത ബന്ധുക്കള്‍ക്ക് വിഷയഭയം ഉണ്ടാകും.
Dec 08, 2016 00:14 IST
5 Min read