ഡിസംബര്‍ മാസം നിങ്ങള്‍ക്ക്.....

ചില മോഹങ്ങള്‍ പൂവണിയും. ഇഷ്ടമുളള സ്ഥലത്തേക്ക് മാറ്റം കിട്ടും. ഭര്‍ത്താവിന് അധികാരവും ആദരവും ലഭിക്കുന്ന ജോലി കിട്ടും. ആദ്ധ്യാത്മിക ഉണര്‍വ്വും ഉന്മേഷവും ലഭിക്കും. ഇരട്ടകുട്ടികള്‍ ജനിക്കും. തെക്ക് പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് ദൂരയാത്ര നടത്തും. അപ്രതീക്ഷിതമായി കുടുംബ ഷെയര്‍ ലഭിക്കും. ഭാരിച്ച ചില ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. കൂടുതല്‍ പഠിക്കാനും കാര്യങ്ങള്‍ മനസ്‌സിലാക്കാനും അവസരം ലഭിക്കും. 1,3,4,7,16,25,27,28 തീയതികള്‍ നല്‌ളത്. കോപം അടക്കുക. നാക്ക് ശത്രുക്കളെ സൃഷ്ടിക്കും. 2,8,9,15,17,26 തീയതികള്‍ ചെറിയ അസ്വസ്ഥത ഉണ്ടാകും. പൂയം, അവിട്ടം, പൂരാടം, തിരുവോണം, മകം, തിരുവാതിര നക്ഷത്രക്കാര്‍ സഹായിക്കും. രോഹിണി, ചതയം, മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെ നല്‌ള സമയം. മാസം തോറും ശ്രീ പരമേശ്വരനെ വന്ദിക്കുക മൃത്യുഞ്ജയ പുഷ്പാഞ്ജലി ജലധാര പിന്‍വിളക്ക് ഇവ നടത്തുക. അപ്പു, സിതാര, മോഹന്‍, ഷാജഹാന്‍, ഷീബ, രാജന്‍ എന്നീ പേരുകളുളള വ്യക്തികളെ പരിചയപെ്പടും. വീടുപണി തുടുങ്ങും. ചില അടുത്ത ബന്ധുക്കള്‍ക്ക് വിഷയഭയം ഉണ്ടാകും.

author-image
online desk
New Update
 ഡിസംബര്‍ മാസം നിങ്ങള്‍ക്ക്.....

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

ആഗ്രഹ സാഫല്യമുണ്ടാകും

ചില മോഹങ്ങള്‍ പൂവണിയും. ഇഷ്ടമുളള സ്ഥലത്തേക്ക് മാറ്റം കിട്ടും. ഭര്‍ത്താവിന് അധികാരവും ആദരവും ലഭിക്കുന്ന ജോലി കിട്ടും. ആദ്ധ്യാത്മിക ഉണര്‍വ്വും ഉന്മേഷവും ലഭിക്കും. ഇരട്ടകുട്ടികള്‍ ജനിക്കും. തെക്ക് പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് ദൂരയാത്ര നടത്തും. അപ്രതീക്ഷിതമായി കുടുംബ ഷെയര്‍ ലഭിക്കും. ഭാരിച്ച ചില ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും. കൂടുതല്‍ പഠിക്കാനും കാര്യങ്ങള്‍ മനസ്‌സിലാക്കാനും അവസരം ലഭിക്കും. 1,3,4,7,16,25,27,28 തീയതികള്‍ നല്‌ളത്. കോപം അടക്കുക. നാക്ക് ശത്രുക്കളെ സൃഷ്ടിക്കും. 2,8,9,15,17,26 തീയതികള്‍ ചെറിയ അസ്വസ്ഥത ഉണ്ടാകും. പൂയം, അവിട്ടം, പൂരാടം, തിരുവോണം, മകം, തിരുവാതിര നക്ഷത്രക്കാര്‍ സഹായിക്കും. രോഹിണി, ചതയം, മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെ നല്‌ള സമയം. മാസം തോറും ശ്രീ പരമേശ്വരനെ വന്ദിക്കുക മൃത്യുഞ്ജയ പുഷ്പാഞ്ജലി ജലധാര പിന്‍വിളക്ക് ഇവ നടത്തുക. അപ്പു, സിതാര, മോഹന്‍, ഷാജഹാന്‍, ഷീബ, രാജന്‍ എന്നീ പേരുകളുളള വ്യക്തികളെ പരിചയപെ്പടും. വീടുപണി തുടുങ്ങും. ചില അടുത്ത ബന്ധുക്കള്‍ക്ക് വിഷയഭയം ഉണ്ടാകും.

2,11,20,29 തീയതികളില്‍ ജനിച്ചവര്‍

പരിചയപെ്പടലുകളുടെ കാലം

കുറഞ്ഞത് പത്തു പേരെയെങ്കിലും ഈ മാസം പരിചയപെ്പടും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.തടിച്ച് വിടര്‍ന്ന ചുണ്ടും പകുതിയടഞ്ഞ കണ്ണുകളുമുളള വെളുത്ത മെലിഞ്ഞ സുന്ദരിയെ പരിചയപെ്പടും. സ്ത്രീ സന്താനം ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാകും. ദീര്‍ഘകാലം ബന്ധമില്‌ളാതിരുന്ന പഴയ ചില സുഹൃത്തുക്കളുമായുളള പുനഃസമാഗമം പ്രതീക്ഷിക്കാം. മനസ്‌സില്‍ പുതിയ ചില ആശയങ്ങള്‍ പൊട്ടിമുളയ്ക്കും. ചില പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങും. (ലെയ്ത്ത്, ഹോട്ടല്‍, ബ്യൂട്ടിപാര്‍ലര്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ട്യൂട്ടോറിയല്‍ തുടങ്ങിയവ). ഗവേഷണ വിദ്യാര്‍ത്ഥികള്‍, നടന്മാര്‍, പാചക വിദഗ്ദ്ധര്‍ ഇവര്‍ക്കു നല്‌ള കാലം. സഹോദരീ ഭര്‍ത്താവിന് ഉന്നതസ്ഥാനലബ്ധി, സഹോദരന് ഇഷ്ടപെ്പട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം. 2,6,8,11,20,21,23,25 തീയതികളില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധാരാളം സമ്പത്ത് ലഭിക്കും, ചിട്ടി കിട്ടും. ജോലിക്കുളള ഓഫറുകള്‍ പടിഞ്ഞാറന്‍ ദിക്കില്‍ നിന്നും പ്രതീക്ഷിക്കാം. ചില ഉപദേശങ്ങള്‍ ലഭിക്കും. ഷേര്‍ലി,വിജയന്‍, ബീന, ലാല്‍, ജാഫര്‍, മാലിക്ക്, ജിത്തു, സരള എന്നി പേരുകളുളള ചിലരെ പരിചയപെ്പടും. രേവതി, മകയിരം, വിശാഖം, അവിട്ടം, ചതയം നക്ഷത്രക്കാര്‍ സഹായിക്കും. ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പെ്പട്ടും. ശിവനെയും. ദുര്‍ഗ്ഗയെയും പൂജിക്കുക.

3,12,21,30, എന്നീ തീയതികളില്‍ ജനിച്ചവര്‍

അംഗീകാരങ്ങള്‍ ലഭിക്കും

ഇതേവരെ ചെയ്ത നല്‌ളകാര്യങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കിട്ടും. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങി വച്ച വീടിന്റെ പണി പൂര്‍ത്തിയാക്കും. എന്നാലും അതില്‍ കയറി താമസിക്കാന്‍ നാലുമാസം കാത്തിരിക്കേണ്ടിവരും. കഴുത്തിനും ചെവിക്കും കാലിനും വയറിനും അസ്വസ്ഥത ഉണ്ടാകും. 3,12,14,16,24,26,27 തീയതികള്‍ വളരെ നല്‌ളത്. ഈ ദിവസങ്ങളില്‍ സന്തോഷപരമായ അനുഭവങ്ങള്‍ ഉണ്ടാകും. 2, 4, 11, 13, 17, 22, 28 തീയതികളില്‍ ശാരീരിക-മാനസിക അസ്വസ്ഥകള്‍ ഉണ്ടാകും. ഗവേഷകര്‍ക്ക് ഡോക്ടറല്‍ ബിരുദം കിട്ടും. ഭാര്യയ്ക്കും സഹോദരനും അധികാരമുളള ജോലി കിട്ടും. മകള്‍ക്ക് ഇഷ്ടമുളള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടും. രക്തസമ്മര്‍ദ്ദം പ്രമേഹം, കൊളസ്‌ട്രോള്‍ ഇവ ശ്രദ്ധിക്കണം. മകള്‍ക്ക് സന്താനം ജനിക്കും. ദീര്‍ഘകാലമായി വിവാഹം നടക്കാത്തവര്‍ക്ക് ഈ മാസം 18-ാം തീയതിയ്ക്കുളളില്‍ വിവാഹം ഉറപ്പിക്കും. മകന് വിദേശരാജ്യങ്ങളില്‍ പോകേണ്ടിവരും. വിശാഖം, ഉത്ത്യട്ടാതി, അവിട്ടം, മകം, തിരുവാതിര, ചതയം നക്ഷത്രക്കാര്‍ സന്ദര്‍ശിക്കും. വിഷ്ണുവിനെ ഭജിക്കുക. അഷ്ടാകഷരി ജപിക്കുക. കാലഭൈരവമന്ത്രം ജപിക്കുക.

4,13,22,31 എന്നീ തീയതികളില്‍ ജനിച്ചവര്‍

അനുനയത്തിന്റെ സമയം

അനുനയത്തോടെയുള്ള ആശയവിനിമയം അത്ഭുതം സൃഷ്ടിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വസ്തുത്തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വിജയകരമായ പരിസമാപ്തി പ്രതീക്ഷിക്കാം. നിങ്ങളായിരിക്കും അത്തരം ഒത്തു തീര്‍പ്പുകള്‍ക്ക് നേതൃത്വം വഹിക്കുക. എന്നാലും ചില അബദ്ധങ്ങളില്‍ ചെന്നു ചാടിയേക്കും. മൂര്‍ച്ചയുളള ആയുധങ്ങള്‍ കൊണ്ട് കൈ, കഴുത്ത്, തല, ഇവിടങ്ങളില്‍ മുറിവേല്ക്കാന്‍ സാധ്യത. അപൂര്‍വ്വമായി ചില കൂടിച്ചേരലുകള്‍ക്ക് സാക്ഷ്യം വഹിക്കാനുളള ഭാഗ്യം കിട്ടും. പ്രശസ്തമായ ഒരു ദേവീ ക്ഷേത്രം സന്ദര്‍ശിക്കും. 4, 6, 8, 13, 17, 22, 26 തീയതികളില്‍ മെച്ചപെ്പട്ട അനുഭവങ്ങള്‍ പ്രതീകഷിക്കാം. 5, 10, 11, 14, 18, 29 തീയതികളില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകും. പടിഞ്ഞാറ് നിന്നും വടക്ക് പടിഞ്ഞാറു നിന്നും സഹായ വാഗ്ദാനം ലഭിക്കും. വലതു കണ്ണ്, ഇടത്തേ ചെവി, ഹൃദയം, കഴുത്ത്, അടിവയറ് എന്നിവിടങ്ങളില്‍ അസുഖമുണ്ടാകാന്‍ സാധ്യത. ഗണപതിയേയും ഹനുമാനേയും പൂജിക്കുക. ശനീശ്വര പൂജയും ശാസ്ത്ര ഗായത്രിയും അത്യുത്തമം. ചൊവ്വാഴ്ച വ്രതം നോക്കുന്നതും നല്‌ളത്. മോഹന്‍, ഗായത്രി, ധനുഷ്, പ്രിയങ്ക, ജലീല്‍, സ്മൃതി, ഉണ്ണിക്കുട്ടന്‍, ലത, ആസിഫ് എന്നീ പേരുകളുളള വ്യക്തികളെ കണ്ടുമുട്ടും. വിനീത എന്നൊരുവള്‍ ഹൃദയം കീഴടക്കും.

5, 14, 23 തീയതികളില്‍ ജനിച്ചവര്‍

അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും

ഇരുപതു വര്‍ഷങ്ങളായി നടക്കില്‌ള എന്ന് ദൃഢമായി വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ അത്ഭുതപെ്പടുത്തിക്കൊണ്ട് നടക്കും. വിദേശ യാത്രകള്‍ വേണ്ടി വരും. കാലുകള്‍, നട്ടെല്‌ള്, കഴുത്ത്, ചെവികള്‍ ഇവയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍, കലാകാന്മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ ഇവര്‍ക്ക് നല്‌ള മാസം പരീക്ഷകളിലും മത്സരങ്ങളിലും മികച്ച വിജയം. പുതിയ വാഹനം വാങ്ങാന്‍ പണം ചിലവാകും. മേല്‍ത്താടിയിലെ പല്‌ളുകള്‍ നഷ്ടപെ്പടാം. ഇടത്തേ കാല്‍മുട്ട്, വലതു കൈമുട്ട് ഇവ സൂക്ഷിക്കുക. 3, 5, 14, 23, 24 തീയതികള്‍ മെച്ചമായിരിക്കും. എന്നാല്‍ 15, 16, 17, 21, 25 തീയതികള്‍ അത്ര ഗുണകരമല്‌ള. നീല, പച്ച നിറത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്‌ളതാണ്. കുടുംബത്തിലെ ചെറിയ പെണ്‍കുട്ടികള്‍ക്ക് പനി, ശ്വാസംമുട്ടല്‍, വയറിളക്കം ഇവ ഉണ്ടാകും. ലോട്ടറി കിട്ടും. കിട്ടാക്കടമെന്ന് വിശ്വസിച്ചിരുന്ന ചില തുകകള്‍ തിരിച്ചു കിട്ടും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ശ്വാസം മുട്ട്, തളര്‍ച്ച എന്നിവ അനുഭവപെ്പട്ടേക്കാം. ബുധനാഴ്ചകള്‍ നന്നായിരിക്കും. ബുധനാഴ്ചകളില്‍ വിഷ്ണു പൂജ, തിങ്കളാഴ്ചകളില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി ഇവ ചെയ്യിപ്പിക്കുക. വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം ഇവ ഗുണം ചെയ്യും.

6, 15, 24 എന്നീ തീയതികളി ജനിച്ചവര്‍

ചുമതലകള്‍ വര്‍ദ്ധിക്കും

ധാരാളം കനപെ്പട്ട ചുമതലകളും ഔദ്യാഗിക ഭാരവും ഏറ്റെടുക്കേണ്ടി വരും. ജോലിയുമായി ബന്ധപെ്പട്ട ചില്‌ളറ അസ്വസ്ഥത, അലച്ചില്‍, തുടരെ തുടരെയുളള യാത്ര എന്നിവയ്ക്കു സാദ്ധ്യത. ഏറെ വര്‍ഷങ്ങളായി കുട്ടികളില്‌ളാതിരുന്ന ദമ്പതിമാര്‍ക്ക് ഇരട്ടസന്തതികള്‍ ഉണ്ടാകും. സ്ത്രീ സന്തതിക്ക് കൂടുതല്‍ സാദ്ധ്യത. എക്‌സൈസ്, പൊലീസ്, നികുതി വകുപ്പ്, അളവുതൂക്ക വകുപ്പ് എന്നിവിടങ്ങളില്‍ ജോലി കിട്ടും. കാല്, ഇടത്തേ സ്തനം, കഴുത്ത്, വലത്തേ കണ്ണ് ഭാഗങ്ങളില്‍ ചില്‌ളറ അസ്വസ്ഥത വരും. ഈ മാസം തുടങ്ങുന്ന വ്യവസായ - വാണിജ്യ സംരംഭങ്ങള്‍ എന്നിവ വിജിയിക്കും.5, 6, 8, 14, 15, 17, 23, 26 തീയതികളില്‍ നന്നായിരിക്കും. 1, 31, 10, 12, 16, 23, 30 തീയതികളില്‍ വിലപിടിപ്പുളള വസ്തുക്കള്‍ കളയാതെ സൂക്ഷിക്കണം. സുബ്രഹ്ണ്യനേയും, ദുര്‍ഗ്ഗയേയും ഭജിക്കുക. ഭാര്യയ്ക്ക് ഉദ്ദിഷ്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. തറവാട്ടില്‍ ഭാഗം നടക്കും. പുരാതന ശിവ ക്ഷേത്രം സന്ദര്‍ശിക്കും. അവിടെ വച്ച് ഒരു പ്രത്യേക തരത്തിലുളള അനുഭൂതി ലഭിക്കും. ഇടതുകാലിന്റെ തളളവിരലില്‍ പരിക്ക് പറ്റും. ഷിബു, ജയന്‍, നീലിമ, രാഗിണി, വിശ്വനാഥ്, പ്രേംകുമാര്‍, പ്രിയ, സനീഷ്, ലിപിക എന്നീ പേരുകളുളള വ്യകതികളെ പരിചയപെ്പടും. വിശാഖം, അവിട്ടം, മകം, ഉത്തൃട്ടാതി നക്ഷത്രങ്ങള്‍ സഹായിക്കും.

7, 16, 25 തീയതികളില്‍ ജനിച്ചവര്‍

ബഹുമതികളുടെ കാലം

പ്രതീക്ഷിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ 7, 16 ,25 തീയതികളില്‍ വന്നു ചേരും. സഹോദരിയുടെ വിവാഹം നടത്തും. മികച്ച ഒരു ബഹുമതി ലഭിക്കാനും ജനങ്ങള്‍ക്കിടിയില്‍ അറിയപെ്പടാനും ശക്തമായ സാദ്ധ്യത ഉണ്ട്. സുപ്രധാനമായ ഒരു തസ്തികയില്‍ നിയമനം കിട്ടും. ബാങ്ക്, ഇന്‍ഷ്വറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി കിട്ടിയേക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്‌ള മാസം. വിലപെ്പട്ട ചില സാധനങ്ങള്‍ നഷ്ടപെ്പടും. 7, 14, 15, 17, 18, 24, 26 തീയതികള്‍ നല്‌ളതാണ്. ഭര്‍ത്താവിന് നല്‌ള കാലം. ഗര്‍ഭിണിയാണെന്ന് മനസ്‌സിലാക്കുന്ന മാസം. 1, 4, 6, 8, 11, 19 തീയതികള്‍ അത്ര നന്നല്‌ള. വിവാഹപ്രായമായ സ്ത്രീകള്‍ക്ക് വളരെ ഉയര്‍ന്ന സാമ്പത്തിക പശ്ചാത്തലമുളള കുടുംബങ്ങളില്‍ നിന്നും വിവാഹാലോചന വരും. ഹനുമാന്‍ സ്വാമിക്ക് വ്യാഴാഴ്ചകളില്‍ പാനകവഴിപാട് നടത്തുന്നത് നല്‌ളത്. മീന, മെര്‍ലിന്‍, സുധ, മോളി, പ്രിയ, ഡയാന, ഹരികുമാര്‍ എന്നിങ്ങനെ ചില വ്യക്തികളെ പരിചയപെ്പടും. അവിട്ടം, വിശാഖം, ഉത്ത്യട്ടാതി, ഭരണി, ചതയം നകഷത്രക്കാര്‍ സഹായിക്കും.

8, 17, 26 എന്നീ തീയതികളില്‍ ജനിച്ചവര്‍

കേ്‌ളശങ്ങളില്‍ നിന്ന് മുക്തി

രോഗങ്ങളാല്‍ കഷ്ടപെ്പടുന്നവര്‍ക്ക് രോഗശമനം കിട്ടും. തളര്‍വാത രോഗബാധിരായ ചിലര്‍ എഴുന്നേറ്റരുന്നാലും അത്ഭുതപെ്പടാനില്‌ള. അച്ഛന്റെ വീട്ടില്‍ ചില പ്രധാന സംഭവങ്ങള്‍ ഉണ്ടാകും. ഗര്‍ഭാശയം, അണ്ഡാശയം, കണ്ണുകള്‍, തൊണ്ട, പ്രോസ്റ്റേറ്റ് തുടങ്ങിയ അവയവങ്ങള്‍ക്ക് അസുഖമുണ്ടായേക്കും. ഭൗതിക നേട്ടങ്ങളുടെ മാസമാണ്. ഇഷ്ടം പോലെ പൈസ വന്നു ചേരുമെങ്കിലും അത് പെട്ടെന്ന് ചെലവാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം, ശിക്ഷണ നടപടി എന്നിവ നേരിടേണ്ടി വരും. ശനിയാഴ്ചകളില്‍ ശാസ്താവിനും ഹനുമാനും അര്‍ച്ചന നടത്തണം. ദുര്‍ഗ്ഗയെയും ചാമുണ്ഡിയേയും പൂജിക്കുക. 2, 3, 8, 17, 21, 23, 26, 30 തീയതികള്‍ നന്നായിരിക്കും. ഈ ദിവസങ്ങളിലും 18, 27, 28 ദിവസങ്ങളിലും വിശേഷവാര്‍ത്തകള്‍ കേള്‍ക്കുകയും പുതുവസ്ത്രങ്ങള്‍ ലഭിക്കും. എന്നാല്‍ 1, 4, 9, 18, 22, 24, 27 തീയതികള്‍ നല്‌ളതല്‌ള. അപഖ്യാതികള്‍, അപകടങ്ങള്‍ എന്നിവ ആ ദിവസങ്ങളില്‍ സംഭവിക്കും. കാറിനും സ്‌കൂട്ടറിനും മറ്റ് വാഹനങ്ങള്‍ക്കും അറ്റകുറ്റപ്പണിക്ക് പണം ചെലവാകും. പഠിക്കാനും ഗവേഷണം തുടങ്ങി വെയ്ക്കാനും അവസരം സംജാതമാകും. കാര്‍ത്തിക, രേവതി, അവിട്ടം നക്ഷത്രക്കാര്‍ സഹായിക്കും. ശല്യമുണ്ടാക്കാന്‍ പോകുന്നത് മകയിരം, തിരുവാതിര, രോഹിണി നക്ഷത്രക്കാരാണ്. മകന് ആണ്‍കുട്ടി പിറക്കും.

9, 18, 27 എന്നീ തീയതികളില്‍ ജനിച്ചവര്‍

ചാരിതാര്‍ത്ഥ്യത്തിന്റെ മാസം
ചെയ്യേണ്ടത് ചെയ്തു തീര്‍ത്തെന്നും. കിട്ടേണ്ടത് കിട്ടിയെന്നും തോന്നുന്ന മാസം. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സന്തോഷം പകരുന്ന അനുഭവങ്ങള്‍ കാണുന്നു. ട്രാന്‍സ്‌പോര്‍ട്ട്, വിദ്യുച്ഛകതി ബോര്‍ഡ്, മൃഗസംരകഷണ വകുപ്പ്, പൊലീസ്, ബാങ്ക്, ജലസേചന വകുപ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഭിലഷണീയമായ രീതിയില്‍ മാറ്റമുണ്ടായേക്കാം. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. അഞ്ചു വര്‍ഷം മുമ്പ് കടം കൊടുത്തത് കുറച്ച് തിരികെ കിട്ടും. ഭാര്യയ്ക്കും ഭാര്യാസഹോദരനും സാമ്പത്തിക നേട്ടം, ഉയര്‍ച്ച, പ്രശസ്തി ഇവ ഉണ്ടാകും. രാധാകൃഷ്ണന്‍, ആശ, രാജി, നന്ദു, അമ്പിളി, ഗൗരവ്, മണി, ലതിക, അപ്പു എന്നിങ്ങനെ ചില പേരുകള്‍ ഉളളവരെ പരിചയപെ്പടും.ലളിതാസഹസ്രനാമം ചൊല്‌ളുന്നതും ദേവീമാഹാത്മ്യം ഉരുവിടുന്നതും ശ്യാമളാദണ്ഡകം ചൊല്‌ളുന്നതും നല്‌ളത്. വെളളിയാഴ്ച തോറും ഭദ്രകാളി, മഹാലകഷ്മി എന്നിവരുടെ മന്ത്രജപം നടത്തുക. 5, 6, 9, 12, 13, 18, 21, 23, 24 തീയതികളില്‍ നന്നായിരിക്കും. 4, 8, 22, 25, 27 തീയതികളില്‍ ഔദ്യോഗികമായ ചില്‌ളറ അസ്വസ്ഥത ഉണ്ടാകും. നല്‌ള മനസമാധാനം സംതൃപ്തി, സമൂഹത്തില്‍ അംഗീകാരം ബഹുമതികള്‍ ഇവ ലഭിക്കും പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രം സന്ദര്‍ശിക്കും. വീട്ടീല്‍ അറ്റകുറ്റപണി വരും.

december Asrology