ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗതം വര്‍ധിപ്പിക്കണമെങ്കില്‍ ഇന്ധനവില കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉള്‍നാട്ടിലുള്ള ജലഗതാഗതത്തിന് എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്ന് മുംബൈയില്‍ നടന്ന ഗ്ലോബല്‍ മരിടൈം ഉച്ചകോടിയുടെ മൂന്നാം പതിപ്പിന്റെ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡികരി പറഞ്ഞു.
ഉള്‍നാടന്‍ ജലഗതാഗത മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് പങ്കാളിത്തം വളര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ നിരവധി ദേശീയ ജലപാതകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ ലോകത്തിലെ മികച്ച സാങ്കേതിക വിദ്യ വേണമെന്നും രാജ്യത്ത് വ്യത്യസ്ത കപ്പലുകള്‍, തടിച്ചെങ്ങാടം, ഹോവര്‍ക്രാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കണമെന്നും ഗഡ്കരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'ഉള്‍നാടന്‍ ജലഗതാഗത മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പിപിപി മാതൃകയില്‍ നിരവധി ദേശീയ ജലപാതകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
തുറമുഖ നവീകരണം, പുതിയ തുറമുഖ വികസനം, തുറമുഖളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള നിക്ഷേപം, തുറമുഖ നേതൃത്വത്തിലുള്ള വ്യവസായവല്‍ക്കരണം, തീരദേശ സമൂഹവികസനം എന്നീ നാല് തൂണുകളുള്ള സാഗര്‍മാല പദ്ധതിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു പ്രധാന സംരംഭം, ''ഗഡ്കരി പറഞ്ഞു. ഭാരതത്തിന്റെ വികസനത്തിന് ജലമാര്‍ഗമുള്ള വികസനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">