എക്‌സില്‍ 'സ്റ്റോറീസ്' പുതിയ ഫീച്ചര്‍; എഐ സാഹായത്താൽ ട്രെന്‍ഡിങ് സ്‌റ്റോറികളുടെ സംഗ്രഹം കാണാം

ഈ  പോസ്റ്റുകളുടെ സംഗ്രമാണ് ഗ്രോക്ക് എഐ നല്‍കുക. എന്നാല്‍ സംഗ്രഹം തയ്യാറാക്കുന്നതില്‍ ഗ്രോക്കിന് പിഴവുകള്‍ സംഭവിക്കാമെന്ന് എക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

author-image
Vishnupriya
Updated On
New Update
x

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പുതുപുത്തൻ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ്. പുതിയ സ്റ്റോറീസ് ഫീച്ചറാണ് എക്‌സ് അവതരിപ്പിച്ചത്.  എക്‌സിലെ എക്‌സ്‌പ്ലോര്‍ സെക്ഷനിലുള്ള ട്രെന്‍ഡിങ് ആയ വിഷയങ്ങളുടെ സംഗ്രഹം എഐയുടെ സഹായത്തോടെ തയ്യാറാക്കി നല്‍കുന്ന ഫീച്ചറാണ് ഇത്.  എക്‌സിന്റെ ഗ്രോക്ക് എഐയുടെ സഹായത്തോടെയാണ്  ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

എക്‌സ്‌പ്ലോര്‍ സെക്ഷനിലെ ഫോര്‍ യു ടാബിലുള്ള ട്രെന്‍ഡിങ് സ്‌റ്റോറികളുടെ സംഗ്രഹമാണ് ഗ്രോക്ക് എഐ തയ്യാറാക്കി നൽകുന്നത്. എക്‌സിലെ പ്രീമിയം വരിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക.

നിങ്ങള്‍ ഫോളോ ചെയ്യുന്നതും കാണുന്നതും ഇടപെടുന്നതുമായ പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന നെറ്റ് വര്‍ക്കില്‍ ജനപ്രിയമായ സ്‌റ്റോറികളും വാര്‍ത്തകളുമാണ് ഫോര്‍ യു ടാബില്‍ കാണാൻ സാധിക്കുക. ഒരുപാട് നേരം എക്‌സില്‍ സ്‌ക്രോള്‍ ചെയ്യാതെ നിങ്ങള്‍ക്ക് ആവശ്യമായതും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതുമായ വിഷയങ്ങള്‍ ഈ ടാബില്‍ കാണാം.

ഈ  പോസ്റ്റുകളുടെ സംഗ്രമാണ് ഗ്രോക്ക് എഐ നല്‍കുക. എന്നാല്‍ സംഗ്രഹം തയ്യാറാക്കുന്നതില്‍ ഗ്രോക്കിന് പിഴവുകള്‍ സംഭവിക്കാമെന്ന് എക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.നേരത്തെ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തില്‍ ട്വിറ്ററും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ എഐ ഉപയോഗിക്കുന്നതിന് പകരം ട്വിറ്റര്‍ തന്നെ ട്രെന്‍ഡിങ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ സംഗ്രഹം തയ്യാറാക്കുകയാണ് ചെയ്തിരുന്നത്.

story feature x