ന്യൂഡല്‍ഹി: കോളുകള്‍ സുഖകരമാക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഓഡിയോ കോള്‍ ബാര്‍ എന്ന ഫീച്ചറാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ഈ സൗകര്യം ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്.
ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായി പുതിയ ഓഡിയോ കോള്‍ ബാര്‍ കാണാനാവും. പ്രധാന സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും.
മുമ്പ് ഈ കോള്‍ ബാറില്‍ ടാപ്പ് ചെയ്ത് പ്രധാന ഓഡിയോ കോള്‍ സ്‌ക്രീനിലേക്ക് പോയാല്‍ മാത്രമേ ഇതെല്ലാം സാധിച്ചിരുന്നുള്ളൂ.
ആന്‍ഡ്രോയിഡിലും വാട്സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് എന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാട്സാപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.