പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്; വീഡിയോ കോളിൽ ലോ ലൈറ്റ് മോഡ്

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളിൽ നിന്ന് വാട്‌സ്ആപ്പ് കോൾ ചെയ്യുമ്പോൾ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചർ ഓണാക്കുമ്പോൾ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും.

author-image
anumol ps
New Update
whatsapp

ന്യൂഡൽഹി: വീണ്ടും പുത്തൻ അപ്ഡേറ്റ് അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. വിഡിയോകോളുകളിൽ ഫിൽട്ടറുകൾ, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകൾ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോൾ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളിൽ നിന്ന് വാട്‌സ്ആപ്പ് കോൾ ചെയ്യുമ്പോൾ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചർ ഓണാക്കുമ്പോൾ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും.

ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം?

വിഡിയോ കോളിൽ മുകളിൽ വലത് വശത്ത് 'ബൾബ്' ലോഗോ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ മതി. ആവശ്യമില്ലെങ്കിൽ ഇവ ഓഫ് ചെയ്യാനും സാധിക്കും. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ ലൈറ്റ് മോഡ് ലഭ്യമാണ്.

വിൻഡോസ് വാട്സ്ആപ്പ് ആപ്പിൽ ഫീച്ചറുകർ ലഭ്യമല്ല, എന്നാൽ വിൻഡോസ് പതിപ്പിലും തെളിച്ചം വർധിപ്പിക്കാം. ഓരോ വാട്ട്സ്ആപ്പ് കോളിനും ഈ ഫീച്ചർ ഓണാക്കേണ്ടതുണ്ട്.

whatsapp new feature low light mode