മുംബൈ: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 5ജി സേവനം ഉടന്‍ ആരംഭിക്കും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ 6-9 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് സിഇഒ അക്ഷയ മൂന്ദ്ര അറിയിച്ചു. ഓഹരികളുടെ അനുബന്ധ പൊതു വില്‍പന(എഫ്പിഒ)യിലൂടെ 18000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുകയാണ് വിഐ. എഫ്പിഒയിലൂടെ പണം സമാഹരിക്കുന്നതിന്റെ പ്രധാനലക്ഷ്യം 5ജി വിപുലീകരണമാണെന്നും അക്ഷയ മുന്ദ്ര കൂട്ടിച്ചേര്‍ത്തു. നിലവില്‍ 5,720 കോടി രൂപ 5ജി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന എഫ്പിഒയില്‍ ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 1011 രൂപയാണ്.