ഇന്ത്യയില്‍ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് വിവോ

20Hz  പുതുക്കല്‍ നിരക്കും മറ്റ് ആകര്‍ഷകമായ ഫീച്ചറുകളും ഉള്ളതാവും വിവോയുടെ പുതിയ ഫോണ്‍.

author-image
anumol ps
New Update
vivo

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് വിവോ. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5നെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ വില വരുമെന്നാണ് ലഭ്യമാകുന്ന വിവരം. 20Hz  പുതുക്കല്‍ നിരക്കും മറ്റ് ആകര്‍ഷകമായ ഫീച്ചറുകളും ഉള്ളതാവും വിവോയുടെ പുതിയ ഫോണ്‍. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ഫോണിന് കരുത്തുപകരും.

ഉയരമുള്ള സ്‌ക്രീന്‍ പ്രൊഫൈല്‍ ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. 16 ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജ് കപാസിറ്റിയും, അള്‍ട്രാ തിന്‍ ഡിസ്‌പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകള്‍ തുടങ്ങിയവയും ഉണ്ടാകും.



vivo