ആൻഡ്രോയിഡ് 15 അവതരിപ്പിച്ച് വിവോ

സെപ്റ്റംബർ 30 നാണ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 15 ഔദ്യോഗികമായി അവതരിപ്പിക്കുകയെങ്കിലും ചില ഫോണുകളിൽ അതിന് മുമ്പ് തന്നെ അപ്‌ഡേറ്റ് എത്തിക്കുകയായിരുന്നു.

author-image
anumol ps
New Update
funtouch

പ്രതീകാത്മക ചിത്രം 

 

 


മുംബൈ: ആൻഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് വിവോ. വിവോയുടെ വിവോ ഫോൾഡ് 3 പ്രോ, വിവോ എക്‌സ്100 സീരീസ് ഫോണുകളിലാണ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒഎസ് അവതരിപ്പിച്ചത്. സെപ്റ്റംബർ 30 നാണ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 15 ഔദ്യോഗികമായി അവതരിപ്പിക്കുകയെങ്കിലും ചില ഫോണുകളിൽ അതിന് മുമ്പ് തന്നെ അപ്‌ഡേറ്റ് എത്തിക്കുകയായിരുന്നു. ഫൺടച്ച് ഒഎസിൽ പ്രവർത്തിക്കുന്ന ചില ഐഖൂ ഫോണുകളിലും ഇതേ അപ്‌ഡേറ്റ് എത്തിയേക്കും.

ദിവസങ്ങൾക്ക് മുമ്പാണ് ആൻഡ്രോയിഡ് 15 ഓപ്പൺ സോഴ്‌സ് ബിൽഡ് ഗൂഗിൾ അവതരിപ്പിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് ഓക്‌സിജൻ ഒഎസ്, ഫൺ ടച്ച് ഒഎസ്, വൺ യുഐ, നത്തിങ് ഒഎസ്, റിയൽമി യുഐ, കളർ ഒഎസ്, ഹൈപ്പർ ഒഎസ് പോലുള്ള കസ്റ്റം ഒഎസുകൾ തയ്യാറാക്കുന്നത്.

പിക്‌സൽ 9 ഫോണുകളിലും മറ്റ് പിക്‌സൽ ഫോണുകളിലും ഒക്ടോബറിലാണ് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിക്കുക. എന്നാൽ സാംസങ് ഇതുവരെയും വൺ യുഐ 17 ന്റെ ബീറ്റ അവതിരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാംസങ് ഒഎസ് അപ്‌ഡേറ്റ് വൈകിയേക്കും. ഈ വർഷം അവസാനത്തോടെ വൺ പ്ലസ്, നത്തിങ്, ഷാവോമി തുടങ്ങിയ ബ്രാന്റുകൾ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചേക്കും.

vivo android 15