സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കൾ ദുരുപയോഗം ചെയ്താല്‍ പ്ലാറ്റ്‌ഫോമും അതിന്റെ ഉടമയും ഉത്തരവാദികളാകുന്നത് അസംബന്ധമാണെന്ന് ടെലഗ്രാം. കമ്പനി മേധാവി പാവെല്‍ ദുരോവിനെ ഫ്രാന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ടെലഗ്രാം.
അതേസമയം, pavel-durov-arrest-telegram-responseടെലഗ്രാമിന്റെ സിഇഒ പാവെല്‍ ദുരോവിന് മറയ്ക്കാന്‍ ഒന്നുമില്ല. യൂറോപ്പില്‍ പതിവായി യാത്ര ചെയ്യുന്നയാളാണ്. പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്താല്‍ പ്ലാറ്റ്‌ഫോമും അതിന്റെ ഉടമയും ഉത്തരവാദികളാകുന്നത് അസംബന്ധമാണ്. പെട്ടെന്ന് തന്നെ ഈ സാഹചര്യം പരിഹരിക്കാനാണ് ശ്രമമെന്നും ടെലഗ്രാം വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് ടെലിഗ്രാമിനെ ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടിയിൽ പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു.