ന്യൂഡല്‍ഹി: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ. എഐ പ്ലേലിസ്റ്റ് ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ ഫീച്ചറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എഐയുടെ സഹായത്താല്‍ പ്ലേലിസ്റ്റ് നിര്‍മിക്കുന്ന ഫീച്ചര്‍ ആണിത്. ആദ്യഘട്ടത്തില്‍ യുകെയിലെയും ഓസ്ട്രേലിയയിലേയും ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലായിരിക്കും പുതിയ ഫീച്ചര്‍ എത്തുക. പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ദൈര്‍ഘ്യം, വിഭാഗം, ആര്‍ട്ടിസ്റ്റ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പ്ലേലിസ്റ്റുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് ഏത് തരം പാട്ടുകള്‍ നല്‍കണമെന്ന് വിശദീകരിച്ച് നല്‍കാനാവും. എഐ ഉപയോഗിച്ച് തന്നെ നിര്‍മ്മിച്ച പ്ലേലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കുന്നതാണ്.
ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയും പേഴ്സണലൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലേ ലിസ്റ്റ് നിര്‍മിച്ച് നല്‍കുന്നു.