മുംബൈ: സീറോ ബാലന്‍സുള്ള വാലറ്റുകള്‍ ക്ലോസ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി പേടിഎം പേയ്മെന്റ് ബാങ്ക് . ഒരു വര്‍ഷമായി ഇടപാടുകളൊന്നുമില്ലാത്ത വാലറ്റുകളാകും പേടിഎം ക്ലോസ് ചെയ്യുക. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകള്‍ ക്ലോസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അക്കൗണ്ടുകളുടെ ഉടമകള്‍ക്ക് ഇതുസംബന്ധിച്ച് പേടിഎം മുന്നറിയിപ്പ് നല്‍കും.
അതേസമയം അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലന്‍സിനെ ഇത് ബാധിക്കില്ല. നിയമ ലംഘനങ്ങളും റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2024 മാര്‍ച്ച് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍ബിഐ പേടിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ പേടിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ട്. നിലവിലുള്ള ബാലന്‍സുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പിന്‍വലിക്കാവുന്നതാണ്.