മുംബൈ : മികച്ച ബാറ്ററി കപ്പാസിറ്റിയോടെ ഒപ്പോ കെ12 പ്ലസ് ചൈനയില്‍ പുറത്തിറങ്ങി. സ്‌നാപ്ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ഫോണിന്. ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 14നില്‍ വരുന്ന ഒപ്പോ കെ12 പ്ലസ് 6,400 എംഎഎച്ചിന്റെ മികച്ച ബാറ്ററിയാണ് ഓഫര്‍ ചെയ്യുന്നത്.
80 വാട്ട്സിന്റെ ഫാസ്റ്റ് ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുന്നു. നാനോ+നാനോ എന്നിങ്ങനെ ഡുവല്‍ സിം സൗകര്യത്തില്‍ വരുന്ന ഫോണ്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോല്‍ഡ് ഡിസ്‌പ്ലെയുള്ളതാണ്. 8 ജിബി വരുന്നതാണ് അടിസ്ഥാന റാമെങ്കില്‍ കപ്പാസിറ്റി 12 ജിബി വരെ ലഭ്യമാകും. 512 ജിബി പരമാവധി വരുന്ന സ്റ്റോറേജ് സൗകര്യം മൈക്രോഎസ്ഡി കാര്‍ഡ് വഴി 1 ടിബിയായും ഉയര്‍ത്താം.