ഓപ്പണ്‍ എഐ ഫണ്ട് സമാഹരണം; പിന്‍മാറി ആപ്പിള്‍

മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി മൈക്രോസോഫ്റ്റില്‍ നിക്ഷേപിക്കുമെന്നാണ് സൂചന .

author-image
Vishnupriya
New Update
open ai

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിൽ നിന്ന് പിന്മാറുന്നതായി ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി മൈക്രോസോഫ്റ്റില്‍ നിക്ഷേപിക്കുമെന്നാണ് സൂചന .

കഴിഞ്ഞമാസമാണ് ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി ആപ്പിളുമായുള്ള ചര്‍ച്ച നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2022 ല്‍ ചാറ്റ് ജിപിടി പുറത്തിറക്കിയതോടെ ശ്രദ്ധേയരായ ഓപ്പണ്‍ എഐ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരാണ്.

എഐ രംഗത്തെ മത്സരത്തിന്‍ മുന്നേറാനും വിപണി വിഹിതം പിടിച്ചെടുക്കാനും കോടിക്കണക്കിന് തുക നിക്ഷേപം നടത്താനുള്ള ശ്രമങ്ങളിലാണ് വ്യവസായങ്ങളിലുടനീളമുള്ള കമ്പനികള്‍.

apple open ai