സൈബർ തട്ടിപ്പുകൾ കണ്ടെത്താൻ ‘പ്രതിബിംബ്’; പ്രത്യേക സോഫ്‌റ്റ്‌വെയർ അവതരിപ്പിച്ച കേന്ദ്രം

സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്.

author-image
Rajesh T L
New Update
hacking

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സൈബർ തട്ടിപ്പുകളും അതിക്രമങ്ങളും തടയിടുന്നതിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിസിച്ചെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറിന് 'പ്രതിബിംബ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ സോഫ്‌റ്റ്‌വെയർ അന്വേഷണ ഏജന്‍സികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്ട് ചെയ്ത് കാണിക്കാനും ഈ സോഫ്‌റ്റ്‌വെയറിലൂടെ സാധിക്കും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള മൊബൈല്‍ നമ്പരുകളുടെ യഥാർഥ ലൊക്കേഷൻ കണ്ടെത്താന്‍ നിയമ നിർവഹണ ഏജന്‍സികളെയും സേവന ദാതാക്കളെയും ഇതു സഹായിക്കും.

ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ആകും പ്രതിബിംബ് വഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ കണ്ടെത്തിയ 12 സൈബര്‍ ക്രിമിനല്‍ ഹോട്ട്സ്പോട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് . കഴിഞ്ഞയാഴ്ച സോഫ്‌റ്റ്‌വെയറിൻറെ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍   പൊലീസിൻറെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റവാളികള്‍ ലൊക്കേഷന്‍ മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എന്നാൽ, ഹരിയാനയിലെയും ജാര്‍ഖണ്ഡിലെയും സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ വലിയ തോതിലുള്ള ഓപ്പറേഷനുകളാണ് നടത്തിയത്. ഇതിൻറെ ഭാഗമായി ഹരിയാന പൊലീസ് ഈ ആഴ്ച 42 സൈബര്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂഹിലും മേവാത്തിലും നടത്തിയ റെയ്ഡില്‍ 50 സെല്‍ ഫോണുകള്‍, വ്യാജ ആധാര്‍ കാര്‍ഡുകള്‍, 90 ലധികം സിം കാര്‍ഡുകള്‍, പണം, എടിഎം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.

prathibimb cyber safety