വാട്‌സാപ്പില്‍ ഇനി ഏതു ഭാഷയിലും ചാറ്റ് ചെയ്യാനാകും; വരുന്നു പുതിയ ഫീച്ചര്‍

ഇതിനായി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

author-image
anumol ps
New Update
whatsapp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



മുംബൈ: ഏത് ഭാഷയിലും ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സാപ്പ്. മുമ്പ് വാട്‌സാപ്പിലൂടെ ഓരോരുത്തര്‍ക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളില്‍ മാത്രമേ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇനി തടസമുണ്ടാകില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാന്‍ ഇനി വാട്സാപ്പിലൂടെ സാധിക്കും.

ഇതിനായി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. തര്‍ജ്ജമ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് കീഴില്‍ തര്‍ജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഭാവി വാട്സാപ്പ് അപ്ഡേറ്റുകളില്‍ ഈ ഫീച്ചര്‍ എത്തും.

വാട്സാപ്പിന്റെ 2.24.15.12 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയതെന്ന് വാബീറ്റ ഇന്‍ഫോ എന്ന ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റ് പറയുന്നു.

വാട്സാപ്പിന്റെ തന്നെ ട്രാന്‍സ്ലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഫോണില്‍ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എന്‍ക്രിപ്ഷനും ഉറപ്പുവരുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക.

 

new feature whatsapp whatsapp may offer new feature for disapearing messages