പുതിയ കസ്റ്റം ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

author-image
anumol ps
New Update
whatsapp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


മുംബൈ: ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ നിലവില്‍ നിര്‍മാണഘട്ടത്തിലാണ്. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ അണ്‍റീഡ്, ഫേവറൈറ്റ്സ്, ഗ്രൂപ്പ്സ് എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ വാട്സാപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകള്‍ വേര്‍തിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചര്‍ എത്തിയാല്‍ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ കണ്ടെത്താന്‍ ചാറ്റ് ലിസ്റ്റില്‍ ഒരുപാട് സ്‌ക്രോള്‍ ചെയ്യേണ്ടി വരില്ല.വാട്സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കും ചാറ്റുകള്‍ ആവശ്യാനുസരണം വേര്‍തിരിക്കാന്‍ ആ സൗകര്യം സഹായിക്കും. 

whatsapp