തായ്‌ലന്‍ഡില്‍ എഐ ഡാറ്റാ സെന്റര്‍  പദ്ധതി പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം നടത്തിയത്.

author-image
Vishnupriya
New Update
microsoft

തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവര്‍ത്തിക്കാനാവുന്ന ഡാറ്റാ സെന്റർ സ്ഥാപിക്കുമെന്നാണ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. തായ്‌ലന്‍ഡില്‍ എഐ രംഗത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നും രാജ്യത്ത് വളര്‍ന്നുവരുന്ന ഡെവലപ്പര്‍ സമൂഹത്തിന് ഇത് പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

ബാങ്കോക്കിൽ നടന്ന 'മൈക്രോസോഫ്റ്റ് ബിൽഡ് എഐ ഡേ' എന്ന പരിപാടിയിൽ വെച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം നടത്തിയത്.

മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ഈ ഡാറ്റാ സെന്ററിൻറെ പിന്തുണയോടെ സാധിക്കും. കമ്പനികള്‍ക്ക് ഡാറ്റ സൂക്ഷിക്കാനും, മികച്ച വേഗത്തിലുള്ള കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഈ ഡാറ്റാ സെന്റര്‍ സഹായകമാവും.

ഡാറ്റാ സെന്ററിന് പുറമെ തായ്‌ലന്‍ഡില്‍ ക്ലൗഡ്, എഐ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എഐ നൈപുണ്യ വികസനത്തിനും വേണ്ടിയുള്ള നിക്ഷേപവും മൈക്രോസോഫ്റ്റ് നടത്തുമെന്നും പ്രഖ്യാപനമുണ്ട്. തായ്‌ലന്‍ഡിലെ പൊതു, സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു.

Microsoft Thailand ai center