തിരുവനന്തപുരം: തലസ്ഥാനത്ത് എയർടെൽ ശൃംഖല വിപുലീകരണത്തിന് ഒരുങ്ങുന്നു. ജില്ലയിലെ 48 നഗരങ്ങളിലും 42 ഗ്രാമങ്ങളിലും എയർടെൽ ശൃംഖല ശക്തമാക്കും. ചിറയിൻകീഴ്, കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം, വർക്കല പ്രദേശങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾക്ക് മികച്ച ഫോൺ, ഇന്റർനെറ്റ് സൗകര്യമാകും ഇതോടെ ലഭിക്കുക.
ഉയർന്ന ജനസാന്ദ്രതയുള്ള ഗ്രാമങ്ങളിലെ കവറേജ് വിപുലീകരിക്കുകയും ഹൈസ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.