ജിയോയുടെ അറ്റാദായം 6,539 കോടി രൂപ

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിയോയുടെ അറ്റാദായം 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തിൽ താരിഫ് വർധിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

author-image
anumol ps
New Update
jio

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ അറ്റദായത്തിൽ വർധന രേഖപ്പെടുത്തി. 23.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിയോയുടെ അറ്റാദായം 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തിൽ താരിഫ് വർധിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 195.1 രൂപയായി ഉയർന്നു. തുടർച്ചയായി നാല് മാസം 181.7 രൂപയായിരുന്നു. വാർഷിക അടിസ്ഥാനത്തിൽ 7.4 ശതമാനമാണ് ഈയിനത്തിലെ വരുമാന വർധന. രണ്ടാം പാദത്തിലെ വരുമാനം 18 ശതമാനം കൂടി 31,709 കോടിയായി. മുൻ പാദത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് വർധന.

14.8 കോടി വരിക്കാർ 5ജിയിലേക്ക് മാറിയതായും കമ്പനി അറിയിച്ചു. അതേസമയം, നടപ്പ് പാദത്തിൽ 1.09 കോടി വരിക്കാരെ ജിയോക്ക് നഷ്ടമായി. ആദ്യ പാദത്തിൽ 48.97 കോടി വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടാപാദത്തിലാകട്ടെ 47.88 കോടിയായി.

ഡാറ്റ ഉപയോഗം 24% വർധിച്ച് 45 ബില്യൺ ജിബി ആയി. വോയ്സ് ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4% വർധിച്ച് 1.42 ലക്ഷം കോടി മിനിറ്റിലെത്തി. ജിയോ എയർ ഫൈബർ വരിക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി. 28 ദശലക്ഷം വീടുകളെ ജിയോ എയർ ഫൈബർ വഴി ബന്ധിപ്പിക്കാനായി.

Jio net profit