ടെലിവിഷൻ റേറ്റിങ്ങിനായി ഒന്നിലധികം ഏജൻസികൾ വേണമെന്ന് ട്രായ്

ഒന്നിലേറെ ഏജൻസികൾ വരുന്നത് വീടുകളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ബാർക് ഓരോ ടിവി ചാനലുകളുടെയും റേറ്റിങ് കണക്കാക്കുന്നത്.

author-image
anumol ps
New Update
trai

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങിനായി ഒന്നിലധികം ഏജൻസികൾ വേണമെന്ന ആവശ്യവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി. നിലവിൽ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ) ആണ് ടെലിവിഷൻ റേറ്റിങ്ങിനുള്ള ഏക ഏജൻസി. ഒന്നിലേറെ ഏജൻസികൾ വരുന്നത് വീടുകളിൽ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ബാർക് ഓരോ ടിവി ചാനലുകളുടെയും റേറ്റിങ് കണക്കാക്കുന്നത്. എന്നാൽ 55,000 വീടുകളിൽ മാത്രമേ നിലവിൽ ഈ സംവിധാനമുള്ളൂ.  2022ൽ ഒരു ലക്ഷം വീടുകളിലെങ്കിലും ഇത് സ്ഥാപിക്കണമെന്ന് ട്രായ് നിർദേശിച്ചിരുന്നു.  ടിവിയുള്ള 18.2 കോടി വീടുകൾക്ക് ഈ വിവര ശേഖരണ രീതി പര്യാപ്തമല്ലെന്നാണ് ട്രായിയുടെ നിരീക്ഷണം. 2026ൽ രാജ്യമാകെ 20 കോടി വീടുകളിൽ ടിവിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ടിവിക്ക് പുറമേ ഒടിടി, ലൈവ് സ്ട്രീമിങ് വഴിയും വിഡിയോ ഉള്ളടക്കം കാണുന്നവരുടെ വിവരങ്ങൾ കൂടി റേറ്റിങ്ങിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ട്രായ് അഭിപ്രായപ്പെട്ടു.

 

trai television rating