എഐയുടെ തെറ്റ് തിരുത്താന്‍ മറ്റൊരു  എഐ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എഐയെ കണ്ണടച്ച് വിശ്വസി്ക്കാനാവില്ലെന്ന് കമ്പനികള്‍ തന്നെ പറയുന്ന ഈ കാലത്ത് അതിനും പരിഹാരവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്

author-image
Athira Kalarikkal
New Update
microsoft

Representative Image

മുംബൈ : നിര്‍മിത ബുദ്ധിയ്ക്ക് പറ്റുന്ന പിഴവുകള്‍ തിരുത്താന്‍ വഴി കണ്ടെത്തി മൈക്രോസോഫ്റ്റ്. എഐയെ കണ്ണടച്ച് വിശ്വസി്ക്കാനാവില്ലെന്ന് കമ്പനികള്‍ തന്നെ പറയുന്ന ഈ കാലത്ത് അതിനും പരിഹാരവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. നിര്‍മ്മിത ബുദ്ധികള്‍ വരുത്തുന്ന തെറ്റുകള്‍ കണ്ടുപിടിക്കുന്നതും നിര്‍മിത ബുദ്ധി തന്നെയാണ്. 

ഫീച്ചര്‍ കറക്ഷന്‍ എന്നാണ് മൈക്രോസോഫ്റ്റ് ഈ ടൂളിനെ വിളിക്കുന്നത്. ഉള്ളടക്കത്തിന്റെ കൃത്യത, തെറ്റുകള്‍ കണ്ടെത്തല്‍, പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുക.

മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐ സ്യൂട്ട് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. അഷ്വര്‍ എഐ സ്റ്റുഡിയോയുടെ ഭാഗമാണ് ഈ ഫീച്ചര്‍. എന്നാലും എത്രത്തോളം ഈ വിദ്യയും ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നാണ് കമ്പനി പറയുന്നത്. 

Microsoft technology