ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്റ്റോര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്. ജൂലായില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എക്സ്ബോക്സ് പ്രസിഡന്റ് സാറാ ബോണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. ബ്ലൂം ബെര്‍ഗ് ടെക്നോളജി സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. മൈക്രോസോഫ്റ്റ് ഗെയിം സ്റ്റുഡിയേയുടെ വിവിധ ഗെയിമുകള്‍ മൊബൈല്‍ ഗെയിം സ്റ്റോറില്‍ ലഭ്യമാകുമെന്നും സാറാ ബോണ്ട് പറഞ്ഞു.
ബ്രൗസര്‍ അധിഷ്ടിത ഗെയിമിങ് സ്റ്റോറില്‍ കാന്‍ഡി ക്രഷ് സാഗ, കോള്‍ ഓഫ് ഡ്യൂട്ടി: മൊബൈല്‍ ഉള്‍പ്പടെ വിവിധ ഗെയിമുകള്‍ ഉണ്ടാവും. കൂടാതെ ഗെയിമിനുള്ളിലെ പര്‍ച്ചേസുകള്‍ക്ക് ഡിസ്‌കൗണ്ടുകളും ലഭിക്കും. ബ്രൗസര്‍ അധിഷ്ടിത ഗെയിം സ്റ്റോര്‍ ആയതിനാല്‍ എല്ലാ ഉപകരണങ്ങളിലും എല്ലാ രാജ്യത്തും ഇത് ലഭിക്കുമെന്നും അവര്‍ പറഞ്ഞു.