എഐ മോഡല്‍ ലാമ 3 ഉടന്‍ അവതരിപ്പിക്കാന്‍ മെറ്റ

വിവിധങ്ങളായ ജനറേറ്റീവ് എഐ സേവനങ്ങളില്‍ ഈ എഐ മോഡല്‍ അവതരിപ്പിക്കാനാവും.

author-image
anumol ps
New Update
meta

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ലാമ 3 ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മെറ്റ. ലാമയുടെ പുതിയ പതിപ്പ് അടുത്തമാസം അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചൊവ്വാഴ്ച ലണ്ടനില്‍ നടന്ന കമ്പനിയുടെ എഐ ദിന പരിപാടിയില്‍ വെച്ചായിരുന്നു പുതിയ പതിപ്പ് ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. ഇതോടെ വിവിധങ്ങളായ ജനറേറ്റീവ് എഐ സേവനങ്ങളില്‍ ഈ എഐ മോഡല്‍ അവതരിപ്പിക്കാനാവും. മെറ്റയുടെ തന്നെ വിവിധങ്ങളായ ഉല്പന്നങ്ങളിലും ലാമ 3 ഉപയോഗിക്കാം.

2023 ലായിരുന്നു മെറ്റ 'ലാമ 2' മോഡല്‍ അവതരിപ്പിച്ചത്. ഓപ്പണ്‍ സോഴ്സ് മോഡലാണിത്. ലാമ 2 നേക്കാള്‍ ശക്തിയും കഴിവുമുള്ള വലിയ എഐ മോഡല്‍ ആയിരിക്കും ലാമ3. ലാമ 3 യും ഓപ്പണ്‍ സോഴ്സ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ സോഴ്സ് ആണെങ്കില്‍ ഡെവലപ്പര്‍മാര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ക്ക് വേണ്ടി ലാമ 3 ഉപയോഗിക്കാനാവും.

 

 

Meta llama 3 aimodel