ഇനി താമസിക്കേണ്ട ഐഫോണ്‍ വാങ്ങിക്കോ; വമ്പന്‍ ഡിസ്‌കൗണ്ട്

വളരെ പരിമിത കാലത്തേക്ക് മാത്രമെ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. ഐഫോണ്‍ 15 പ്ലസിനും ഫ്‌ലിപ്പകാര്‍ട്ടില്‍ ഓഫറുണ്ട്.

author-image
Athira Kalarikkal
New Update
iphone 15

Representational Image

തിരുവനന്തപുരം : ഐഫോണ്‍ പ്രേമികള്‍ക്കിതാ സുവര്‍ണാവസരം. ഐഫോണ്‍ 15 27,000 രൂപ ലാഭത്തില്‍ കിട്ടും. 2023ല്‍ ഇറങ്ങിയ മോഡലാണ് ഐഫോണ്‍ 15 ( 128 ജിബി ) . വളരെ പരിമിത കാലത്തേക്ക് മാത്രമെ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ.

ഫ്‌ലിപ്കാര്‍ട്ട് ഐഫോണ്‍ 15ന്റെ വില 27000 രൂപയോളം ഒറിജിനല്‍ വിലയില്‍ നിന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. ഐഫോണ്‍ 79,000 രൂപയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഐപോണ്‍ 16 സീരിസ് ഇറഹ്ങിയതോടെ 15സീരിസിന് വില കുറഞ്ഞു. 

നിലവിലെ സെയിലിന്റെ ഭാഗമായി ഫ്‌ലിപ്കാര്‍ട്ട് ഐഫോണ്‍ 15ന്റെ വില 57,999 രൂപയായും കുറച്ചു. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ചേരുമ്പോള്‍ ഇതിലും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപയാണ് ഡിസ്‌കൗണ്ട്. പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപയും ലാഭിക്കാം. ഇതോടെ ഫോണിന്റെ വില 52,499 രൂപയായി വരെ കുറയും. ഇനി ഇത്രയും വില കുറവില്‍ ഐഫോണ്‍ കിട്ടിയെന്നു വരില്ല. ഐഫോണിന്റെ റെക്കോര്‍ഡ് വിലയിടിവാണിത്. 

ഐഫോണ്‍ 15 പ്ലസിനും ഫ്‌ലിപ്പകാര്‍ട്ടില്‍ ഓഫറുണ്ട്. ഐഫോണ്‍ 16 പ്ലസ് 128 ജിബി വേരിയന്റ് 65,999 രൂപയ്ക്ക് കിട്ടും. ഡിസ്‌കൗണ്ടിനൊപ്പം പഴയ ഫോണ്‍ എകസ്‌ചേഞ്ച് കൂടിയാകുമ്പോള്‍  ഐഫോണ്‍ 15 പ്ലസ് 60,249 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും. 

 

flipkart discount Iphone 15