ഒറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകളുമായി ഇന്‍സ്റ്റഗ്രാം

പുതിയൊരു അപ്ഡേറ്റ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

author-image
Prana
New Update
insta
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകളുമായി ഇന്‍സ്റ്റഗ്രാം

പുതിയൊരു അപ്ഡേറ്റ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ആളുകള്‍ കൂടുതലും സമയം ചിലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് കണ്ടാണ്. അതുകൊണ്ട് തന്നെ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ന് മുതല്‍ പുതിയ അപ്‌ഡേഷന്‍ നിലവില്‍ വരും. റീലിന്റെ എഡിറ്റിംഗ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവിലുണ്ട്. കൂടുതല്‍ ഓഡിയോ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനാവുന്ന പുതിയ ഫീച്ചര്‍ കൂടുതല്‍ എന്‍ഗേജിംഗ് കൊണ്ടുവരും എന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്. ഇന്ത്യയില്‍ പൊതുവെ ഇന്‍സ്റ്റഗ്രാമിന് ഉപയോക്താക്കള്‍ കൂടുതലാണ് അതുകാണ്ട് തന്നെ ഇത്തരം പുതിയ അപ്‌ഡേഷനുകള്‍ ആളുകള്‍ ഏറ്റെടുക്കാന്‍ അധികം സമയമാെന്നും വേണ്ടിവരില്ല.

 

instagram new feature