പ്രൊഫൈൽ കാർഡ്‌സുമായി ഇൻസ്റ്റ​ഗ്രാം; ഇനി എളുപ്പത്തിൽ ഫോളോവേഴ്സിനെ ചേർക്കാം

കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകൾ, മ്യൂസിക്, സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡ് എന്നിവയും ഫീച്ചറിൽ ഉൾപ്പെട്ടേക്കാം.

author-image
anumol ps
New Update
instagram

 

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. 'പ്രൊഫൈൽ കാർഡ്‌സ്' എന്ന ഫീച്ചറാണ് ഇൻ​സ്റ്റ​ഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഫോളോവേഴ്സിനെ എളുപ്പത്തിൽ ചേർക്കാൻ സാധിക്കും.

പ്രൊഫൈൽ കാർഡിന് രണ്ട് വശങ്ങളുണ്ടാകും. കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകൾ, മ്യൂസിക്, സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡ് എന്നിവയും ഫീച്ചറിൽ ഉൾപ്പെട്ടേക്കാം. കാർഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കൾക്ക് മാറ്റാം. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാനും പ്രൊഫൈൽ കാർഡ് ഫീച്ചറിലൂടെ സാധിക്കും.

instagram new feature