അടിമുടി മാറാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം ഡിസൈന്‍; സ്ഥിരീകരിച്ച് മേധാവി

ചിത്രങ്ങള്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളില്‍ കാണിക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് പുതിയ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിലെ ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുക

author-image
Vishnupriya
New Update
in
Listen to this article
0.75x 1x 1.5x
00:00 / 00:00

അടിമുടി മാറ്റങ്ങള്‍ക്കിടയാക്കുന്ന പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷണവുമായി ഇന്‍സ്റ്റാഗ്രാം. ചിത്രങ്ങള്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളില്‍ കാണിക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് പുതിയ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിലെ ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ മാറ്റം ലഭ്യമായിട്ടുണ്ട്.

പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് നിലവില്‍  ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കിയതായി ദി വെര്‍ജ് അറിയിച്ചു. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നതെല്ലാം വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

2015 ല്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയതാണ്.  ഇന്‍സ്റ്റാഗ്രാമില്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈല്‍ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാറ്റം ചിലപ്പോള്‍ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. റീല്‍സും, കരോസലുകളും 9/16 ഫോര്‍മാറ്റിലുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ 4/3 ഫോര്‍മാറ്റിലുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നത്.

instagram