കൊച്ചി : ആപ്പിള്‍ കമ്പിനി ഐഫോണ്‍ 16 സീരീസ് വിപണിയിലേക്ക്. ഇന്ത്യയില്‍ 79,900 രൂപ മുതലാണ് പുതിയ സീരിസിന്റെ വില. ആരംഭിക്കുന്നത്. 79,900 രൂപയ്ക്ക് 128 ജി.ബി.യുടെ ബേസ് മോഡലാണ് ലഭിക്കുക. ഐഫോണ്‍ 16 പ്ലസിന് 89,900 രൂപയാണ് പ്രാരംഭ വില. പ്രീമിയം മോഡലുകളായ ഐഫോണ്‍ 16 പ്രോയുടെ വില 1,39,900 രൂപ മുതലും ഐഫോണ്‍ 16 പ്രോ മാക്‌സ് 1,59,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ 20-ഓടെ പുതിയ ഐഫോണ്‍ വില്പനയ്‌ക്കെത്തും. ആപ്പിളിന്റെ സ്വന്തം നിര്‍മിതബുദ്ധി (എ.ഐ.) യായ ആപ്പിള്‍ ഇന്റലിജന്‍സിന്റെ കരുത്തുമായാണ് പുതിയ ഐഫോണ്‍ എത്തുന്നത്. നിരവധി ഫീച്ചറുകളോടു കൂടിയാണ് ഐഫോണ്‍ എത്തുന്നത്.
നിരവധി ഫീച്ചറുകളോടെയാണ് ഐഫോണ്‍ വിപണിയിലേക്കെത്തുന്നത്. അലുമിനിയത്തിലാണ് പുതിയ ഐഫോണ്‍ 16 പുറത്തിറക്കുന്നത്. ഐഫോണിന് പുറമെ എയര്‍പോഡ്സ് 4 ഹെഡ് ഫോണുകള്‍, ആപ്പിള്‍ വാച്ച് സീരീസ് 10 എന്നിവയും അവതരിപ്പിച്ചു. ഏറ്റവും കനംകുറഞ്ഞ ആപ്പിള്‍ വാച്ചാണ് സീരീസ് 10.
ഐഫോണ്‍ 16 സീരീസ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ഐഫോണ്‍ 15 മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയുമാണ് പിന്‍വലിച്ചത്. ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു.
ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്. പുതിയ സീരീസ് എത്തുന്നതോടെ ഈ മോഡകളെല്ലാം വിപണിയില്‍ ലഭ്യമാകാതെയാകും.