ന്യൂയോര്‍ക്ക്: ഒറ്റ ക്ലിക്കില്‍ സെര്‍ച്ച് ഫലങ്ങളുടെ സംഗ്രഹം ലഭ്യമാക്കുന്ന 'എഐ ഓവര്‍വ്യൂസ്' ആറ് രാജ്യങ്ങളില്‍ കൂടി അവതരിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. അമേരിക്കയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്.
ഇപ്പോള്‍ ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മെക്സിക്കോ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ പോര്‍ച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും എഐ ഓവര്‍വ്യൂസ് ഫലങ്ങള്‍ ലഭ്യമാണ്. എന്തെങ്കിലും വിഷയത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പര്‍ ലിങ്കുകളും സെര്‍ച്ച് ഫലങ്ങളില്‍ ഏറ്റവും മുകളിലായി കാണിക്കുന്ന സംവിധാനമാണ് എഐ ഓവര്‍വ്യൂസ്.