ഫെനിക്‌സ് 8 പുറത്തിറക്കി ഗര്‍മിന്‍

അള്‍ട്രാ ബ്രൈറ്റ് അമോലെഡ്, സോളാര്‍ ചാര്‍ജിങ് മോഡല്‍ എന്നിങ്ങനെ രണ്ട് ഡിസ്പ്ലേ ഓപ്ഷനുകളില്‍ വാച്ച് ലഭിക്കും. 86,990 രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില.

author-image
Athira Kalarikkal
New Update
Garmin

Representational Image

കൊച്ചി : പ്രീമിയം സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡായ ഗര്‍മിന്‍ പുതിയ 'ഫെനിക്‌സ് 8' ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. അള്‍ട്രാ ബ്രൈറ്റ് അമോലെഡ്, സോളാര്‍ ചാര്‍ജിങ് മോഡല്‍ എന്നിങ്ങനെ രണ്ട് ഡിസ്പ്ലേ ഓപ്ഷനുകളില്‍ വാച്ച് ലഭിക്കും. 86,990 രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില.

അമോലെഡ് ഡിസ്പ്ലേ മോഡലിന് 29 ദിവസവും സോളാര്‍ ഡിസ്പ്ലേയില്‍ 48 ദിവസവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററിശേഷി. ഫിറ്റ്നസ് പ്രേമികള്‍ക്കും സാഹസികര്‍ക്കും വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ വാച്ചുകള്‍.

 

technology