ഗാലക്സി  സെഡ്  ഫോൾഡ് & ഫ്ലിപ്പ്  സിക്സ് ഫോണുകളുടെ  ആദ്യ റീട്ടെയിൽ ലോഞ്ച് മൈജിയിൽ; കൂടുതൽ വിവരങ്ങൾ

ഗാലക്സി Z  ഫോൾഡ് & ഫ്ലിപ്പ്  സിക്സ് ഫോണുകൾ ഇപ്പോൾ എല്ലാ മൈജി, മൈജി ഫ്യൂച്ചർ  ഷോറൂമുകളിലും ലഭ്യമാണ്. പലിശ രഹിത EMI ഉൾപ്പെടെ ആകർഷകമായ ഓഫറുകളിൽ വാങ്ങാനുള്ള സൗകര്യവുമുണ്ട്. 

author-image
Greeshma Rakesh
New Update
first-retail-launch-of-galaxy-z-fold-and-flip-six-phones-at-myg--here-is-the-details

first retail launch of galaxy z fold and flip six phones at myg

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: സാംസങിന്റെ പുതിയ എഐ  ഫോൺ മോഡലുകളായ ഗാലക്സി സെഡ് ഫോൾഡ് സിക്സ് , ഫ്ലിപ്പ് സിക്സ് ഫോണുകളുടെ കേരളത്തിലെ ആദ്യ  റീട്ടെയിൽ ലോഞ്ച് മൈജിയിൽ നടന്നു. സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്  സീനിയർ വൈസ് പ്രസിഡൻറ് രാജു ആൻ്റണി പുല്ലൻ,  സാംസങ് റീജിയണൽ എക്സ്പാക്റ്റ് ജുങ്സിക് ബോബി യൂ,  മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ ഷാജി എന്നിവർ ചേർന്നാണ് ഇതിന്റെ ലോഞ്ച് നിർവ്വഹിച്ചത്.കോഴിക്കോട് പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്ന ചടങ്ങിൽ സാംസങ് റീജിയണൽ സെയിൽസ് മാനേജർ ബാലാജി ആർ. പങ്കെടുത്തു.

ഗാലക്സി  സെഡ് ഫോൾഡ് 6

ഗ്യാലക്‌സി Z  ഫോൾഡ് 6ന് 7.6 ഇഞ്ച് ഡൈനാമിക് അമോൽഡ് ഡിസ്‌പ്ലെയാണുള്ളത്. പുറത്തെ സ്ക്രീനിന് 6.3 ഇ‌ഞ്ച് വലിപ്പമുണ്ട്. സ്‌നാപ്‌ഡ്രാഗൺ 8 ജനറേഷൻ 3 ചിപ്‌സെറ്റിൽ വരുന്ന ഫോൺ 12 GB  റാമിന്റേതാണ്. മൂന്ന് ട്രിപ്പിൾ റീയർ ക്യാമറ വരുന്ന ഫോണിൽ 12 MPയുടെ അൾട്രാ-വൈഡ് സെൻസർ, 50 MP  വൈഡ് ആംഗിൾ സെൻസർ, 10 MP  ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. 10 MP യുടെ സെൽഫീ ക്യാമറയും 4 MP യുടെ അണ്ടർ ഡിസ്‌പ്ലെ ഷൂട്ടറുമാണ് മറ്റ് പ്രത്യേകതകൾ.

ഗാലക്സി  സെഡ് ഫ്ലിപ്പ്  സിക്സ്

ഗ്യാലക്‌സി സെഡ് ഫ്ലിപ് 6ന് 6.7 ഇഞ്ച് ഡൈനമിക് അമോൽഡ് 2X  ഡിസ്‌പ്ലെയാണ് വരുന്നത്. 187 ഗ്രാമാണ് ഫോണിൻറെ ഭാരം. ഈ ഫോണും 12 GB  റാമോടെയാണ് വിപണിയിൽ വന്നിട്ടുള്ളത്. 256, 512 GB  സ്റ്റോറേജ് ഓപ്‌‌ഷനുകളുണ്ട്. ഡുവൽ ക്യാമറ സിസ്റ്റത്തിൽ വരുന്ന ഫോണിൽ 12 MP  അൾട്രാ വൈഡ് സെൻസറും 50 MP  വൈഡ് ആംഗിൾ സെൻസറുമാണുള്ളത്. 4,400 mAh  ബാറ്ററിയിലുള്ള  ഈ  ഫോണുകളിൽ   25 വാട്ട്സ് വയേർസ് ഫാസ്റ്റ് ചാർജറാണുള്ളത്.

ഇഷ്ടമുള്ള ഭാഷയിൽ   ഡ്യുവൽ സ്‌ക്രീൻ മോഡിൽ മുഖാമുഖം ആശയവിനിമയം നടത്താനുള്ള സൗകര്യം, ലിസണിംഗ് മോഡ് ഓപ്‌ഷൻ,  പരിമിതമായ കീ വേർഡുകളിൽ  ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, കമെന്റ്സ്  എന്നിവ കമ്പോസ്  ചെയ്യാനുള്ള കമ്പോസർ,  വരക്കുന്ന സ്‌കെച്ചുകൾ മികച്ച Ai ഇമേജുകൾ ആക്കാനുള്ള ഓപ്‌ഷൻ, പിഡിഎഫ് ഉള്ളടക്കത്തിൻ്റെയും തൽക്ഷണ വിവർത്തനം, ലോകോത്തര ഗെയിമിങ് എക്‌സ്‌പീരിയൻസ്,   സ്ലിം & ലൈറ്റ് വെയിറ്റ് ഡിസൈൻ, വിശാലമായ കവർ ഡിസ്‌പ്ലേ, പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണം, സ്മാർട്ട് വാച്ച്, ബഡ്‌സ് എന്നിവയിൽ  മികച്ച കണക്റ്റിവിറ്റി അടക്കം AI- പവർ ചെയ്യുന്ന മറ്റ് ഫീച്ചറുകളും ടൂളുകളും മുൻ മോഡലുകളിൽ ഉള്ളത് പോലെ ഇതിലും ലഭ്യമാണ്.

ഗാലക്സി Z  ഫോൾഡ് & ഫ്ലിപ്പ്  സിക്സ് ഫോണുകൾ ഇപ്പോൾ എല്ലാ മൈജി, മൈജി ഫ്യൂച്ചർ  ഷോറൂമുകളിലും ലഭ്യമാണ്. പലിശ രഹിത EMI ഉൾപ്പെടെ ആകർഷകമായ ഓഫറുകളിൽ വാങ്ങാനുള്ള സൗകര്യവുമുണ്ട്. 

 

 

 

Bussiness News Technology News galaxy z fold6 galaxy z flipm 6