മുംബൈ: രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്ന കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 ശതമാനമാണ് കയറ്റുമതിയില്‍ വര്‍ധിച്ചത്. 2912 കോടി ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് 2023-24 സാമ്പത്തികവര്‍ഷം കയറ്റിയയച്ചത്. മുന്‍ വര്‍ഷം ഇത് 2355 കോടി (1.96 ലക്ഷം കോടി രൂപ) ഡോളറായിരുന്നു. 3.11 ശതമാനം വളര്‍ച്ചയാണ് രേ്ഖപ്പെടുത്തിയത്. വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ മാത്രം 35 ശതമാനമാണ് വളര്‍ച്ച. മൊബൈല്‍ഫോണ്‍ കയറ്റുമതി 1500 കോടി ഡോളറായി (1.25 ലക്ഷം കോടി രൂപ) ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 1110 കോടി (92,696 കോടി രൂപ) ഡോളറായിരുന്നു.
ഇതില്‍ 65 ശതമാനം വിഹിതവും ഐഫോണിന്റേതാണ്. ഏകദേശം 1000 കോടി ഡോളറിന്റെ (83,510 കോടി രൂപ) ഐഫോണ്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചതായാണ് കണക്ക്. 2022-23 സാമ്പത്തികവര്‍ഷമിത് 500 കോടി ഡോളറായിരുന്നു.