എഐ ചാറ്റ്‌ബോട്ടിന് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങി മസക്

എക്സ് എഐയുടെ ഗ്രോക്ക് എന്ന എഐ ചാറ്റ്ബോട്ടിന് വേണ്ടി മസ്‌ക് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

author-image
anumol ps
Updated On
New Update
musk

ഇലോണ്‍ മസ്‌ക്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

മുംബൈ: എഐ ചാറ്റ്‌ബോട്ടിനുവേണ്ടി പുതിയ പദ്ധതിയുമായി ഇലോണ്‍ മസ്‌ക്. എക്സ് എഐയുടെ ഗ്രോക്ക് എന്ന എഐ ചാറ്റ്ബോട്ടിന് വേണ്ടി മസ്‌ക് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എഐ സ്റ്റാര്‍ട്ട്അപ്പ് ആണ് എക്സ് എഐ. ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയാണ് സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കുന്നത്. 
2025 അവസാനത്തോടെ ഈ സൂപ്പര്‍ കംപ്യൂട്ടര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് മസ്‌കിന്റെ പദ്ധതി. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിര്‍മിക്കുകയെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

ഇന്ന് നിലവിലുള്ള ജിപിയു ക്ലസ്റ്ററുകളേക്കാള്‍ നാലിരട്ടി വലിപ്പമുള്ളതായിരിക്കും ഇതെന്നും എന്‍വിഡിയയുടെ മുന്‍നിര ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റായ എച്ച്100 ഉപയോഗിച്ചാവും ഇതിന്റെ നിര്‍മാണമെന്നുമാണ് ദി ഇന്‍ഫര്‍മേഷന്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓപ്പണ്‍ എഐയെയും ഗൂഗിളിനേയും വെല്ലുവിളിച്ചാണ് കഴിഞ്ഞവര്‍ഷം മസ്‌ക് എക്സ് എഐയ്ക്ക് തുടക്കമിട്ടത്. ഗ്രോക്ക് എന്ന പേരില്‍ ഒരു ചാറ്റ്ബോട്ട് അവതരിപ്പിക്കുകയും ചെയ്തു. ഏകദേശം 20000 എന്‍വിഡിയ എച്ച്100 ജിപിയുകള്‍ ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നല്‍കിയതെന്നാണ് മസ്‌ക് പറയുന്നത്. ഗ്രോക്ക് 3 മോഡലിന് ഒരു ലക്ഷത്തിലേറെ എച്ച്100 ചിപ്പുകള്‍ വേണ്ടിവരും.

 

elon-musk super computer xai