വിദേശ യാത്രക്കള്‍ക്ക് കൂട്ടായി ഇനി ഡിജി യാത്ര ആപ്പും

ഡിജി യാത്ര ആപ്പ് ഉപയോഗിച്ച് എത്തിച്ചേരുന്ന രാജ്യത്തെ ഹോട്ടല്‍ ചെക്ക് ഇന്‍ സൗകര്യങ്ങളും, പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള കാര്യങ്ങളും ഒരുക്കാനാണ്  ഉദ്ദേശിക്കുന്നത്.

author-image
anumol ps
New Update
digi app

ഡിജി യാത്ര ആപ്പ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂട്ടായി ഇനി ഡിജി യാത്ര ആപ്പും. 2025 അവസാനത്തോടെ ആപ് രാജ്യാന്തര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായാണ് ആപ് എത്തുക. എത്തിച്ചേരുന്ന രാജ്യത്ത് എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യങ്ങളും ക്യൂവില്‍ നില്‍ക്കാതെ തരപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന സൂചന. 

ഡിജി യാത്ര ആപ് സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ സമയം ലാഭിക്കാം എന്നതാണ് മെച്ചം. 

ഡിജി യാത്ര ആപ്പ് ഉപയോഗിച്ച് എത്തിച്ചേരുന്ന രാജ്യത്തെ ഹോട്ടല്‍ ചെക്ക് ഇന്‍ സൗകര്യങ്ങളും, പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള കാര്യങ്ങളും ഒരുക്കാനാണ്  ഉദ്ദേശിക്കുന്നത്. 

യാത്രക്ക് മാത്രമായി വിവരങ്ങള്‍ ശേഖരിക്കുകയും അതിനു ശേഷം അത് ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യയായിരിക്കും ഡിജി യാത്ര പിന്തുടരുക. സ്വകാര്യതയ്ക്ക് ഒരു പ്രശ്‌നവും ഡിജി യാത്ര ആപ്പില്‍  ഉണ്ടാകില്ല എന്നും ആപ്പ് അധികൃതര്‍ അറിയിച്ചു. 

digi yathra app international travel