ഐടി ഹാർഡ്വെയർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഉൾപ്പെടെയുള്ള ഐടി ഹാർഡ്വെയർ ഉൽപ്പന്നങ്ങൾക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോർട്ട് മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്) കഴിഞ്ഞ വർഷം 2024 ഡിസംബർ 31 വരെ നീട്ടിയിരുന്നു.

author-image
anumol ps
New Update
computers

ന്യൂഡൽഹി: ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ആപ്പിൾ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കാനാണ് നീക്കം. 2025 ജനുവരിക്ക് ശേഷം പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്.

ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഉൾപ്പെടെയുള്ള ഐടി ഹാർഡ്വെയർ ഉൽപ്പന്നങ്ങൾക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോർട്ട് മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്) കഴിഞ്ഞ വർഷം 2024 ഡിസംബർ 31 വരെ നീട്ടിയിരുന്നു.

2025 ജനുവരി 1 മുതൽ ഈ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാർ പുതിയ അംഗീകാരങ്ങൾക്കായി അപേക്ഷിക്കണം. കമ്പനികൾ ഇറക്കുമതിയുടെ അളവും മൂല്യവും രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.ഇറക്കുമതി നിരീക്ഷിക്കുന്നതിനും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമായി 2023 നവംബറിലാണ് ഐഎംഎസ് ആരംഭിച്ചത്.

സൈബർ ആക്രമണങ്ങളും ഡാറ്റ മോഷണവും വർധിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിശ്വസനീയത ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. 2025 ഏപ്രിൽ മുതൽ എല്ലാ സിസിടിവി കാമറകൾക്കും സുരക്ഷാ നിബന്ധനകൾ ഇന്ത്യ നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്. 

import computers and laptops