ഇന്ത്യയിൽ പുതിയ നാല് സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

ബെംഗളൂരു, പൂനെ, മുംബൈ, ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ആയിരിക്കും പുതിയ സ്റ്റോറുകള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

author-image
anumol ps
New Update
apple

പ്രതീകാത്മക ചിത്രം

 


ന്യൂഡൽഹി: ടെക് ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ 4 പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബെംഗളൂരു, പൂനെ, മുംബൈ, ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ആയിരിക്കും പുതിയ സ്റ്റോറുകള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും ആദ്യത്തെ രണ്ട് സ്റ്റോറുകളും വലിയ വിജയമായതോടെയാണ് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നത്. രാജ്യത്തെ ആപ്പിളിന്‍റെ ബിസിനസിന്‍റെ അഞ്ചിലൊന്ന് ഭാഗവും ഡല്‍ഹിയിലും മുംബൈയിലും ആണ് നടക്കുന്നത്. 2023 ഏപ്രിലില്‍ ആണ് ആപ്പിള്‍ ഇന്ത്യയില്‍ രണ്ട് സ്റ്റോറുകള്‍ തുറന്നത്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മുംബൈയിലും.  നിലവിലുള്ള രണ്ട് സ്റ്റോറുകളും ആപ്പിളിന്‍റെ ഇന്ത്യയിലെ വരുമാനം ഉയരുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 190-210 കോടി രൂപ വരുമാനമാണ് ഈ രണ്ട് സ്റ്റോറുകളും നേടിയത്. ലോകമെമ്പാടുമുള്ള ആപ്പിളിന്‍റെ മികച്ച റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഈ രണ്ട് സ്റ്റോറുകളും ഇടം നേടി. പ്രതിമാസം സ്ഥിരമായി 16-17 കോടി രൂപ വീതം വില്‍പ്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ,  ഐഫോണ്‍ 16 മോഡലുകൾ മുഴുവന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് സീരീസ് ഈ മാസം അവതരിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇന്ത്യയില്‍ ഫോക്സ്കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയുമായി സഹകരിച്ചാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. 

apple