കാലിഫോര്‍ണിയ : മാസങ്ങള്‍ക്കൊടുവില്‍ ആപ്പിളിന്റെ ഐഫോണ്‍ സിരീസ് ഇന്ന് ലോഞ്ച് ചെയ്യും. ഐഫോണ്‍ 16 സിരീസില്‍ 2 മാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തുക. ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ മൈക്രോ-ലെന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നത് കുറച്ച് കൂടുതല്‍ ബ്രൈറ്റ്‌നസ് ഡിസ്‌പ്ലെയ്ക്ക് നല്‍കാന്‍ ഈ ടെക്‌നോളജിക്കാകും. ഇത് ബാറ്ററി ലൈഫ് കൂടുതല്‍ നിലനിര്‍ത്താനും സഹായിക്കും.
ഐഫോണ്‍ 16ന്റെ ബോര്‍ഡര്‍ റിഡക്ഷന്‍ സ്ട്രക്ച്ചര്‍ എന്ന സാങ്കേതികവിദ്യ ആപ്പിള്‍ ഉപയോഗിക്കും എന്നതാണ് പറയപ്പെടുന്ന രണ്ടാമത്തെ മാറ്റം. 16 സിരീസില്‍പ്പെട്ട ചില ഫോണുകളില്‍ മാത്രമായിരിക്കും ഈ ടെക്‌നോളജി വരിക. ഫോണ്‍ ഡിസ്‌പ്ലെയുടെ ലെയൗട്ട് ആകര്‍ഷകമായ രീതിയിലാണ് ഉള്ളത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസില്‍ വരിക.