ഇന്ത്യയില്‍ ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ വിലയിലെല്ലാം മാറ്റമുണ്ടാകും.

author-image
anumol ps
New Update
iphone

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ഇന്ത്യയില്‍ ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍. ബജറ്റില്‍ മൊബൈല്‍ഫോണുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് ഐഫോുകളുടെ വിലയിലും മാറ്റം വന്നിരിക്കുന്നത്. ഇതോടെ മൂന്നു മുതല്‍ നാലു ശതമാനം വരെ ഫോണുകളുടെ വിലയില്‍ കുറവുണ്ടാകും. ബജറ്റില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതി നികുതി 15 മുതല്‍ 20 ശതമാനം വരെയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. 

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ വിലയിലെല്ലാം മാറ്റമുണ്ടാകും. 300 രൂപ മുതല്‍ 6,000 രൂപ വരെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഇതാദ്യമായാണ് ഐഫോണ്‍ പ്രോ മോഡലുകളുടെ വില ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് 3.6 ഡോളര്‍ ആണു വില കുറയുക. ഏകദേശം 300 രൂപ വരുമിത്. ഐഫോണ്‍ എസ്.ഇക്ക് 2,300 രൂപയും(27.5 ഡോളര്‍) ഐഫോണ്‍ 15 പ്രോയും പ്രോ മാക്സും 6,000 രൂപ(72 ഡോളര്‍) വിലക്കുറവിലും ലഭിക്കും. ഐഫോണ്‍ 15 പ്രോ 1.29 ലക്ഷം രൂപയ്ക്കു ലഭിക്കും. പ്രോമാക്സിന്റെ വില 1.59 ലക്ഷത്തില്‍നിന്ന് 1.54 ലക്ഷമായി കുറഞ്ഞു. അതേസമയം, പുതിയ നിരക്കുകള്‍ ഐഫോണ്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

iphone apple