എയര്‍ടെല്‍ എഐ  സംവിധാനം സൗജന്യം

സ്പാം ഡിറ്റെക്ഷന്‍ ആന്‍ഡ് ബ്ലോക്കിംഗ് സേവനത്തിനായി ഒരു പ്രത്യേക ആപ്പും എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യണ്ടതില്ല, പുതിയ ഫീച്ചറുകളൊന്നും എനാബിള്‍ ചെയ്യേണ്ടതില്ല.

author-image
Athira Kalarikkal
New Update
airtel

Representational Image

മുംബൈ : സ്പാം മുന്നറിയിപ്പ് എഐ സംവിധാനം ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ഭാരതി എയര്‍ടെല്‍. 38 കോടിയിലേറെ വരുന്ന എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിന്ന് യാതൊരു തുകയും ഇതിനായി ഈടാക്കില്ലെന്ന് എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ വ്യക്തമാക്കി. സ്പാം കോളുകള്‍ക്കും മെസേജുകള്‍ക്കും തടയിടാന്‍ രാജ്യത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള സംവിധാനം എയര്‍ടെല്‍ ആണ് ഒരുക്കിയതെന്നാണ് അവകാശപ്പെടുന്നത്. 

'സ്പാം ഡിറ്റെക്ഷന്‍ ആന്‍ഡ് ബ്ലോക്കിംഗ് സേവനത്തിനായി ഒരു പ്രത്യേക ആപ്പും എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യണ്ടതില്ല, പുതിയ ഫീച്ചറുകളൊന്നും എനാബിള്‍ ചെയ്യേണ്ടതില്ല, പ്രത്യേക അനുമതി നല്‍കേണ്ടതില്ല, അധിക തുക നല്‍കേണ്ടതില്ല' എന്നും ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ അറിയിച്ചു. 

സ്പാമിന് തടയിടാന്‍ എല്ലാ ടെലികോം കമ്പനികളും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ട്രായ്യുടെ നിര്‍ദേശത്തിന് പിന്നാലെയാണ് എഐ ടൂള്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലിന്റെ ഡാറ്റ സയന്റിസ്റ്റുകളാണ് എഐ സംവിധാനം രൂപകല്‍പന ചെയ്തത്. സ്പാം കോളുകളും മെസേജുകളും വലിയ തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതിനൊപ്പം രാജ്യത്തെ ടെലികോം സേവനങ്ങളുടെ നിലവാരം കുറയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്പനികള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കിയത്. 

 

airtel ai