ന്യൂഡല്‍ഹി: ഐഫോണുകളില്‍ എഐ ഫീച്ചറുകള്‍ ഉടന്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക്. ഐഒഎസ് 18 ലായിരിക്കും പുതിയ ഫീച്ചറുകള്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ സിരി ആപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് വിവരം. എഐ ചാറ്റ് ബോട്ടിന് സമാനമായ രീതിയില്‍ സിരി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
മെസേജസ് ആപ്പില്‍ വരുന്ന സന്ദേശങ്ങളുടെ സംഗ്രഹം പറയുക, വെബ് പേജുകളുടെ സംഗ്രഹം വ്യക്തമാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ഇതിന് സാധിക്കും. ആപ്പിള്‍ വികസിപ്പിച്ച 'അജാക്സ്' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവര്‍ത്തനം. നെറ്റ് വര്‍ക്ക് ആവശ്യമില്ലാതെ ഉപകരണത്തില്‍ തന്നെ പ്രൊസസിങ് ചെയ്യാനാകുന്ന എഐ മോഡലുകള്‍ ആപ്പിള്‍ നിര്‍മിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.