ജേണലിസ്റ്റുകള്‍ക്കും എഐ പാര! പോളണ്ടില്‍ കൂട്ടപ്പിരിച്ചുവിടല്‍

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറഞ്ഞത് ശ്രീനിവാസിന്റെ കഥാപാത്രമാണ് സന്ദേശം സിനിമയില്‍. എന്തായാലും പോളണ്ടിനെ കുറിച്ച് അല്പം മിണ്ടാം. കംപ്യൂട്ടര്‍ വന്നപ്പോള്‍ തൊഴില്‍ നഷ്ടമായവര്‍ നിരവധിയാണ്.

author-image
Rajesh T L
New Update
STAION AI

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറഞ്ഞത് ശ്രീനിവാസിന്റെ കഥാപാത്രമാണ് സന്ദേശം സിനിമയില്‍. എന്തായാലും പോളണ്ടിനെ കുറിച്ച് അല്പം മിണ്ടാം. കംപ്യൂട്ടര്‍ വന്നപ്പോള്‍ തൊഴില്‍ നഷ്ടമായവര്‍ നിരവധിയാണ്. ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. എഐ വലിയമാറ്റം ലോകത്തുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. ആ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

പോളണ്ടിലെ പത്രപ്രവര്‍ത്തകര്‍ക്കാണ് എഐ പാരയായത്. പത്രപ്രവര്‍ത്തകരെ പിരിച്ചുവിട്ട് എഐ സൃഷ്ടിച്ച 'അവതാരകരുമായി' പോളണ്ടിലെ  റേഡിയോ  സ്റ്റേഷന്‍. വെര്‍ച്വല്‍ പ്രതീകങ്ങളായാണ് അവതാരകരായി എത്തുന്നത്. ആദ്യമായാണ് പോളണ്ടില്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നത്. പോളണ്ടിലെ  ക്രാക്കോവിലെ റേഡിയോ നിലയത്തിലാണ് പരീക്ഷണം.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള കലാ, സാംസ്‌കാരിക, സാമൂഹിക വിഷയങ്ങള്‍ യുവ ശ്രോതാക്കളിലേക്ക് എത്താനാണ് മൂന്ന് എഐ അവതാരകരെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്   റേഡിയോ നിലയം അറിയിച്ചു.  

''ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാധ്യമങ്ങള്‍ക്കും റേഡിയോയ്ക്കും പത്രപ്രവര്‍ത്തനത്തിനും അവസരങ്ങളാണോ ഭീഷണിയാണോ നല്‍കുന്നതെന്ന ചര്‍ച്ച ഉയരുന്നുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉത്തരം തേടുമെന്നും സ്റ്റേഷന്‍ മേധാവി മാര്‍സിന്‍ പുലിറ്റ് വ്യക്തമാക്കി.

station artificial intelligence radio poland