ചിയാന്‍ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ തങ്കലാന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 30 ന് തങ്കലാന്‍ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തും.
ഓഗസ്റ്റ് 15നാണ് 'തങ്കലാന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആസ്!പദമാക്കിയാണ് തങ്കലാന്‍ കഥ പറഞ്ഞത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നായിക വേഷങ്ങള്‍ ചെയ്തത് മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ്.
പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്.