ലോകേഷിൻറെ "തലൈവർ 171" ൽ ശ്രുതിയും;പുതിയ റിപ്പോർട്ടുകൾ പുറത്ത്

മൈക്ക് മോഹനും വിജയ് സേതുപതിയുമെല്ലാം സിനിമയുടെ ഭാഗമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ

author-image
Rajesh T L
Updated On
New Update
sruti hasan

തലൈവർ 171 പോസ്റ്ററിൽ നിന്നും, ശ്രുതി ഹാസൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകേഷ് കനകരാജും  രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'തലൈവർ 171' ൻറെ താരനിരയെക്കുറിച്ച് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മൈക്ക് മോഹനും വിജയ് സേതുപതിയുമെല്ലാം സിനിമയുടെ ഭാഗമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിൽ നടി ശ്രുതി ഹാസനും എത്തിയേക്കാം എന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്. ശ്രുതി സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

ഏപ്രിൽ 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിൻറെ സ്റ്റൈലും സ്വാഗും തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും താരത്തിൻറെ വില്ലൻ ഭാവങ്ങൾ തലൈവർ 171ൽ  അവതരിപ്പിക്കാൻ ലോകേഷ് തയ്യാറെടുക്കുകയാണെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിൻറെ ഭാഗമല്ലെന്ന് ലോകേഷ് അന്ന് അഭിമുഖത്തിൽ കുട്ടിച്ചേർത്തിരുന്നു.

ശ്രുതി ഹാസനും ലോകേഷ് കനകരാജും ജോഡികളായി ഇനിമേൽ എന്ന മ്യൂസിക് വീഡിയോ കുറച്ചു നാൾ മുമ്പ് പുറത്തിറങ്ങിയിരുന്നു. കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷ്ണൽ നിർമ്മിച്ച മ്യൂസിക്ക് വീഡിയോയ്ക്ക് കമൽ ഹാസൻ തന്നെയാണ് ​ഗാനരചന നിർവ്വഹിച്ചിരിന്നത്. സം​ഗീത സംവിധാനം ചെയ്തിരിക്കുന്നതും ​ഗാനം ആലപ്പിച്ചിരിക്കുന്നതും നായിക ശ്രുതി ഹാസൻ ആയിരുന്നു .

lokesh kanakaraj rejanikanth sruti hasan thalaivar 171