സഹീര്‍ ഖാന്‍ മുംബൈ വിട്ടു; ഇനി ലഖ്‌നൗ ടീമിന്റെ മെന്റര്‍

കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ ഒഴിഞ്ഞിരുന്നു. ഈ സീസണിന് മുമ്പായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍ ബൗളിംഗ് പരിശീലകന്റെ റോളില്‍ നിന്നും പിന്മാറി.

author-image
Prana
New Update
zaheer
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായി നിയോഗിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ടീം അധികൃതര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ ഒഴിഞ്ഞിരുന്നു. ഈ സീസണിന് മുമ്പായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍ ബൗളിംഗ് പരിശീലകന്റെ റോളില്‍ നിന്നും പിന്മാറി. ഇരുവര്‍ക്കും പകരക്കാരനാകാന്‍ സഹീറിന് കഴിയുമെന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രതീക്ഷ.
ലഖ്‌നൗ സൂപ്പര്‍ ജന്റ്‌സില്‍ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, ആദം വോഗ്‌സ്, ലാന്‍സ് ക്ലൂസനര്‍, ജോണ്ടി റോഡ്‌സ് എന്നിവര്‍ക്കൊപ്പമാണ് സഹീറിനെ മെന്ററായി ലഖ്‌നൗ എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2022ല്‍ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്താന്‍ ലഖ്‌നൗവിന് കഴിഞ്ഞു. ഈ രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ലഖ്‌നൗവിന്റെ ഉപദേശകന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് കെ എല്‍ രാഹുല്‍ നായകനായ ടീമിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. മാറ്റങ്ങളോടെ അടുത്ത സീസണ്‍ ഐപിഎല്ലില്‍ മുന്നേറാനാവുമെന്നാണ് ലഖ്‌നൗവിന്റെ കണക്കുകൂട്ടലുകള്‍.
2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു സഹീര്‍. പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റിന്റെ തലപ്പത്തേയ്ക്കും സഹീര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മ്മയുടെ നായകമാറ്റം ടീമില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

lucknow super giants saheer khan