ബൂം ബൂം; ബുംറ സ്റ്റൈല്‍ ബൗളിംഗുമായി പെണ്‍കുട്ടി

ബുംറയുടെ സ്റ്റൈലിന് രീതിയില്‍ ബൗള്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌കൂള്‍ യൂണിഫോം അണിഞ്ഞിരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ബുംറയെ അനുകരിച്ച് ബൗള്‍ ചെയ്യുന്നത്.

author-image
Athira Kalarikkal
New Update
young girl emulatesboorah

Video of teenage girl bowling with Jasprit Bumrah's action goes viral

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. താരത്തിന്റെ ബൗളിങ് സ്റ്റൈലും പലപ്പോഴും ചര്‍ച്ചച്ചെയ്യപ്പെട്ടിട്ടുണ്ട്. ബുംറയുടെ സ്റ്റൈലിന് രീതിയില്‍ ബൗള്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌കൂള്‍ യൂണിഫോം അണിഞ്ഞിരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ബുംറയെ അനുകരിച്ച് ബൗള്‍ ചെയ്യുന്നത്.

പെണ്‍കുട്ടിയുടെ കിടിലന്‍ ബൗളിങ്ങില്‍ സ്റ്റംപ്സ് തെറിക്കുന്നതുമായ വീഡിയോ ഇതിനോടകം വൈറലായി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവി പേസ് ബൗളറെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കണ്ടാലറിയാം ബുംറ സ്റ്റൈല്‍ ബൗളിങ് എന്ന് പറഞ്ഞ് സ്റ്റാര്‍ പേസറുടെ ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. 

 

viral video jaspreet bumrah