ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതായത്. ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് അവശേഷിക്കുന്നുണ്ട്. പിന്നാലെ സ്വന്തം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെയും പാകിസ്താനെതിരെയും രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കിയുണ്ട്. അഞ്ചിലും വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം 66 ആകും. ഇത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താനും ദക്ഷിണാഫ്രിക്കയെ സഹായിക്കും.
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡ് പരമ്പരയിലെ ഇനിയുള്ള രണ്ട് ടെസ്റ്റുകള്‍ ഏറെ നിര്‍ണായകമാണ്. അടുത്ത പരമ്പര ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിലാണെന്നുള്ളത് ഇന്ത്യയ്ക്ക് സമര്‍ദം കൂട്ടുന്നു. ഇനിയുള്ള ഏഴ് മത്സരങ്ങളില്‍ നാലില്‍ വിജയിച്ചാല്‍ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാം.
പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ബാക്കിയുള്ളത്. പരമ്പര കൈവിടാതിരിക്കുകയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ള മാര്‍ഗം. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്. രണ്ടിലും വിജയിച്ചാല്‍ ശ്രീലങ്കയുടെ വിജയശതമാനം 63 ആകും. ഒരുപക്ഷേ ഇന്ത്യഓസ്‌ട്രേലിയ പരമ്പര ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലൈനപ്പിന് അപ്രതീക്ഷിത മാറ്റമുണ്ടാക്കിയേക്കും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: മുന്നേറി ദക്ഷിണാഫ്രിക്ക
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതായത്. ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.
New Update