ലോകകപ്പ് യോഗ്യത മത്സരം; യുറഗ്വായ്ക്ക് അപ്രതീക്ഷിത തോല്‍വി

88ാം മിനിറ്റില്‍ പ്രതിരോധ താരം മിഗ്വല്‍ അരൗജോയാണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. പെറുവിന്റെ ആദ്യ വിജയമാണിത്.

author-image
Athira Kalarikkal
New Update
peu & uruguay

Peru & Uruguay

പെറു : ലോകകപ്പ് യോഗ്യത മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി യുറഗ്വാ. ഒരു ഗോളിനാണ് യുറഗ്വായെ അട്ടിമറിച്ചത്. പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു പെറു.

എന്നാല്‍ ഏകപക്ഷീയമായാണ് പെറു വിജയത്തിലേക്ക് അടുത്തത്. 88ാം മിനിറ്റില്‍ പ്രതിരോധ താരം മിഗ്വല്‍ അരൗജോയാണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. പെറുവിന്റെ ആദ്യ വിജയമാണിത്.

പെറുവില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തിലും പാസുകളിലും യുറഗ്വായ് മുന്നില്‍ നിന്നെങ്കിലും ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് പെറുവായിരുന്നു. തോറ്റെങ്കിലും യുറഗ്വായ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. നാലു കളികള്‍ ജയിച്ച അവര്‍ക്ക് 15 പോയിന്റുകളുണ്ട്.

 

uruguay peru