വനിതാ ടി20 ലോകകപ്പ്;ഇന്ത്യൻ പെൺപട ഇന്നിറങ്ങും, എതിരാളി ന്യൂസിലൻഡ്

ടി20 ലോകകപ്പിലെ എക്കാലത്തെയും മികച്ച ടീമുമായാണ് ഇത്തവണ ഇന്ത്യ ദുബായിൽ എത്തിയിരിക്കുന്നത്.ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ഇത്തവണ മികച്ച ഫോമിലാണ്.

author-image
Greeshma Rakesh
New Update
womens t20 world cup 2024 india against new zealand match today

womens t20 world cup 2024 india vs new zealand match today

ദുബായ്: ഐസിസി വനിതാ ടി20 ലോകകപ്പ് 2024ൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ദുബായ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ടി20 ലോകകപ്പിലെ എക്കാലത്തെയും മികച്ച ടീമുമായാണ് ഇത്തവണ ഇന്ത്യ ദുബായിൽ എത്തിയിരിക്കുന്നത്.ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ഇത്തവണ മികച്ച ഫോമിലാണ്.

ജെമിമ റോഡ്രിഗസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കഴിഞ്ഞ ഒരു മാസത്തെ നിരവധി മത്സരങ്ങളിൽ അർധസെഞ്ചുറി നേടിയിട്ടുണ്ട്. മാച്ച് ഫിനിഷർമാരായ റിച്ച ഘോഷ്, പൂജ വസ്ത്രകർ എന്നിവർക്കൊപ്പം മികച്ച ഓൾറൗണ്ടർമാരും ടീമിലുണ്ട്. ഒക്ടോബർ 20ന് ദുബായിൽ കിരീടമുയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്  ടീം ഇന്ത്യ.

അഞ്ച് ടീമുകൾ ഉൾപ്പെട്ട രണ്ട് ഗ്രൂപ്പുകളിലായി 10 രാജ്യങ്ങളാണ് ഇപ്രാവശ്യം ടി20 ലോകപ്പിൽ മൽസരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, പാകിസ്താൻ എന്നീ രാജ്യങ്ങളാണുള്ളത്. ഒക്ടോബർ ആറ് ഞായറാഴ്ച ദുബായ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ പാക് വനിതകളുമായി മാറ്റുരയ്ക്കും.ഇത് ടി20 ലോകകപ്പിലെ എക്കാലത്തെയും മികച്ച ടീമാണെന്ന് ദുബായിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്റെ വാക്കുകൾ അതിശയോക്തിപരമല്ല. 

2023 ലോകകപ്പ് ടീമിൽ നിന്ന് 10 അംഗങ്ങളെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. വനിതാ പ്രീമിയർ ലീഗിൽ ബാറ്റിങിലും ബൗളിങിലും നന്നായി തിളങ്ങിയവരാണ് ടീമിൽ ഇടംപിടിച്ചവരെല്ലാം.അതെസമയം ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് മൽസരത്തിന് മുമ്പായി ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസിനെ നേരിടും.

ഇന്ത്യൻ ടീം: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി, രാധാ യാദവ്, രേണുക താക്കൂർ സിങ്, ദയാലൻ ഹേമലത, എസ് സജന, യാസ്തിക ഭാട്ടിയ, ആശാ ശോഭന.

ന്യൂസിലൻഡ് ടീം: സൂസി ബേറ്റ്സ്, അമേലിയ കെർ, സോഫി ഡെവിൻ (ക്യാപ്റ്റൻ), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീൻ, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പർ), ഹന്നാ റോവ്, റോസ്‌മേരി മെയർ, ഈഡൻ കാർസൺ, ഫ്രാൻ ജോനാസ്, ലിയ തഹുഹു, ലീ കാസ്പെറെക്, ജെസ് കെർ, മോളി പെൻഫോൾഡ്, ജോർജിയ പ്ലിമ്മർ.

Indian Cricket Team india vs newzealand newzeland womens t20 world cup 2024