വനിത ടി20 ലോകകപ്പ്;  മാച്ച് റഫറിയായി 2 ഇന്ത്യക്കാര്‍

 മാച്ച് റഫറിയായി ജി.എസ്.ലക്ഷ്മിയും അംപയറായി വൃന്ദ രതിയുമാണ് ഐസിസിയുടെ  13 അംഗ പാനലില്‍ ഇടം നേടിയത്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലും ഇവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.

author-image
Athira Kalarikkal
New Update
WT20

ജി.എസ്.ലക്ഷ്മി, വൃന്ദ രതി

ദുബായ് : വനിത ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ രണ്ട് ഇന്ത്യക്കാരും. യുഎഇയില്‍ ഒക്ടോബര്‍ മൂന്നിനാണ് ടി20 തുടങ്ങുന്നത്.  മാച്ച് റഫറിയായി ജി.എസ്.ലക്ഷ്മിയും അംപയറായി വൃന്ദ രതിയുമാണ് ഐസിസിയുടെ  13 അംഗ പാനലില്‍ ഇടം നേടിയത്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലും ഇവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 3 മാച്ച് റഫറിമാരും 10 അംപയര്‍മാരുമാണ് ഇത്തവണത്തെ ലോകകപ്പിനുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി പാനലില്‍ ഇടംപിടിച്ച ആദ്യ വനിതയാണ് ലക്ഷ്മി.

 

 


 

womens t20 world cup indians